ഏകാന്ത ചിന്തകൾ - 91
ഏകാന്ത ചിന്തകൾ - 91
മറക്കണം, പൊറുക്കണം
ഉള്ളിൽ വെറുപ്പു ചിന്തകളാൽ
നമുക്കെന്തു സാന്ത്വനം?
പകവച്ചുള്ള പാതകളിൽ
സന്തോഷം ഉണ്ടാകുമോ?
മറന്നുപോണം മോഹങ്ങൾ,
പൊറുക്കണം തെറ്റുകൾ,
സൗഹൃദത്തിന്റെ നിഴലിൽ
മനസ്സിനൊരു മധുരം.
കൂടി നിൽക്കാം കൈകൊടുത്ത്,
സ്നേഹത്തിന്‍റെ പ്രകാശത്തിൽ,
അഗ്നിയാകരുതെ ഹൃദയം,
ശാന്തിയാകട്ടെ ജീവിതം.
ജീ ആർ കവിയൂർ
04 03 2025
Comments