ഏകാന്ത ചിന്തകൾ - 125
ഏകാന്ത ചിന്തകൾ - 125
നമ്മുടെ വാക്കുകൾ ചിരിയാകട്ടെ,
ഒരാൾക്കെങ്കിലും സന്തോഷം തരട്ടെ.
ഒരു നല്ല പുണ്യം ചെയ്യുമ്പോൾ,
ഹൃദയതാളങ്ങൾ ഗാനമാവട്ടെ.
ഒരു കൈത്താങ്ങായി നമുക്ക് മാറാം,
തണലാകാം ചൂടൻ രാവിലാകാം.
ചിരിച്ചുനോക്കിയാൽ മായും ദുഃഖം,
സ്നേഹമൊഴുകുന്ന തേജസ്സാകാം.
ഒരു നന്മ ചെയ്യുമ്പോൾ നമ്മൾ,
ലോകത്തിൽ മാധുര്യം ചേർക്കുന്നു.
ഒരു ഹൃദയം ദുഃഖം മറക്കുമ്പോൾ,
ജീവിതം സന്തോഷം നിറയുന്നു.
ജീ ആർ കവിയൂർ
21 03 2025
Comments