നിലാ പൊയ്കയിൽ
നിലാ പൊയ്കയിൽ
നീറും മനസ്സുമായി
ഏകാകിയായി നിന്നവളെ
നിന്നോർമ്മകൾ മെയ്യുന്ന
ചിതാകാശത്തിൽ തെളിയുന്നുവോ
പോയി പോയ വസന്തങ്ങളുടെ
സുഗന്ധംമാർന്ന നിമിഷങ്ങൾ
വിരഹക്കടലായ് അലറി അടുക്കുന്നുവോ
വേരൊടുങ്ങിയ സ്വപ്നങ്ങളിൽ
ഗ്രീഷ്മത്തിൻ ചൂടാൽ തണൽ
തേടുന്നുവോ മരീചികയിൽ
ഒരു കുളിർ കാറ്റിൻ്റെ തലോടലിനായ്
നീലിമയിൽ ചേർന്നുനിന്ന
ഒരു തുള്ളി വെളിച്ചമാകാൻ,
വേദനയുടെ ശിശിരങ്ങളിൽ
ചൂടു നുകരാനാവില്ലൊരിക്കലും
ജീ ആർ കവിയൂർ
15 03 2025
Comments