"നരസിംഹാ! രക്ഷകനേ!"
"നരസിംഹാ! രക്ഷകനേ!"
തുണ നീ അല്ലാതെ ആരുമില്ല ദേവാ
തൂണും പിളർന്നു വന്നു കാത്തതല്ലയോ?
പകലിനും രാവിനും ഇടയിലായ് വന്ന്
പാപിയാം ഹിരണ്യനേ നിഗ്രഹിച്ചോനെ
നരസിംഹാ! രക്ഷകനേ!
ഭക്തർതൻ ഹൃദയവാസനേ!
പ്രഹളാദൻ്റെ ദുഃഖം തീർത്ത്
കരുണ നിറഞ്ഞവനേ ദേവാ
തിരുനാമം ജപിച്ചീടുമ്പോൾ
ഭയങ്ങളൊന്നും വരില്ലല്ലോ
വിശ്വാസത്താൽ നിൻ പാദം
തൊടുവാൻ ആഗ്രഹിക്കുന്നു
നരസിംഹാ! അങ്ങ് വരുമോ?
കൈ പിടിച്ചു നടത്തുമോ?
ദുഃഖമൊക്കെ നീക്കി ഞങ്ങൾക്ക്
സന്തോഷജീവിതം തരുമോ?
ജീ ആർ കവിയൂർ
28 03 2025
Comments