ഏകാന്ത ചിന്തകൾ - 97
ഏകാന്ത ചിന്തകൾ - 97
ജീവിതം തന്നെ ഗുരുവാകുമ്പോൾ,
കേൾവി വേണ്ട വിദ്യകൾക്ക്,
തെറ്റുകൾ തന്നെയാകുമ്പോൾ,
പാഠങ്ങൾ എഴുതുവാൻ കടലാസില്ല.
സന്തോഷം എങ്കിലും സങ്കടം എങ്കിലും,
ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും,
വിജയം എങ്കിലും പരാജയം എങ്കിലും,
ഒരു പുതിയ വഴിയുണ്ടാക്കും.
ദുഃഖം കടന്ന് പൊങ്ങേണ്ട നേരം,
സഹനമെന്ന പാഠം നൽകും,
ജീവിത പാഠങ്ങൾ മനസ്സിലാക്കുമ്പോൾ,
നമ്മൾ തന്നെ ഗുരുക്കൾ ആവും.
ജീ ആർ കവിയൂർ
05 03 2025
Comments