മഹിമയാർന്ന പ്രകൃതി
മഹിമയാർന്ന പ്രകൃതി
മയിൽപീലി കണ്ണിൽ
മഷി എഴുതിയതാര്?
മന്ദാരത്തിനു മണമേകിയതും,
മാരിവില്ലിന് ഏഴു വർണ്ണവും?
മാരിവിൽ കാവടിനോക്കി
മനോഹര നൃത്തം വയ്ക്കും,
മയൂരത്തിന് മെയ് വഴക്കവും,
മാന്തളിരുണ്ണും കുയിൽ പാട്ടും.
മാറ്റൊലി കൊള്ളും മലയ്ക്ക്
മധുരം നിറച്ച് സുന്ദരമാക്കിയത് ആര്?
മാധുര്യം നിറച്ചയീ ഭൂമിയെയൊരുക്കിയ,
മഹാശക്തിയെ നമുക്ക് നമിക്കാം!
ജീ ആർ കവിയൂർ
12 03 2025
Comments