നിനക്കായ്…
നിനക്കായ്…
ജീവിത പാതയിൽ നിന്നെത്തിയോ,
മനസിന് സൗഖ്യം പകരുമേയോ…
ഇരുളിൻ മിഴിയിൽ വെളിച്ചം പകർന്ന്,
ഒരു താരകം പോലെ തിളങ്ങുമേയോ…
കരളിൻ താളിൽ ഒരു സ്വപ്നം വിരിഞ്ഞ്,
സ്നേഹ മധുവുള്ളൊരു പൂവായോ…
മറന്നപോയ വഴികൾ മടങ്ങി,
വീണ്ടും ഒരിക്കലായ് ചേർന്നോ…
സന്ധ്യവെളിച്ചത്തിൽ നീ വരുമ്പോൾ,
മധുര സ്മൃതികൾ തേടുമേയോ…
നിന്റെ വരവിൽ ഹൃദയം ഉണരും,
സൗന്ദര്യമാകെ തെളിയുമേയോ…
ജീ ആർ കവിയൂർ
08 03 2025
Comments