ഏകാന്ത ചിന്തകൾ - 122
ഏകാന്ത ചിന്തകൾ - 122
പാത മനസ്സിലാക്കാതെ
വിലയിരുത്തൽ തികച്ചും തെറ്റേ,
നിരീക്ഷിക്കാതെ വിധി പറയൽ
നീതി കാത്തിടുമോ നിശ്ചയം?
മിഴി കണ്ടതൊക്കെ സത്യമോ?
ചൊല്ലിയതൊക്കെ ന്യായമോ?
മൗനത്തിനുള്ളിൽ മറഞ്ഞു നിൽക്കും
അസത്യത്തെയും കടത്തിയവൾ.
പുതുവഴികൾ തുറന്നു നോക്കൂ,
ഹൃദയത്തിൻ താളം കേട്ടു നോക്കൂ,
മനസ്സിലാക്കാതെ മതിയായോ
വേണ്ടാത്തതൊരു വിലയിരുത്തൽ?
ജീ ആർ കവിയൂർ
20 03 2025
Comments