ഏകാന്ത ചിന്തകൾ - 127
ഏകാന്ത ചിന്തകൾ - 127
ഗൗരവമായി നിന്നാലോ
ജീവിതം ഒറ്റപ്പെട്ട് പോകും,
ചലനം ഇല്ലാതെ ഇരുന്നാൽ
നദി പോലെ ഉണങ്ങിപ്പോകും.
പുഴ കല്ലുകളിൽ അടഞ്ഞുപോയാൽ
അരുവിയാകില്ല ശബ്ദം,
കാറ്റിനൊപ്പം ചിരിച്ചില്ലെങ്കിൽ
മിഴികൾ മേഘങ്ങളാകില്ല.
പൂക്കൾ വിരിയുന്ന നേരത്ത്
മഴത്തുള്ളി തളിരിലൊരുങ്ങും,
ഹൃദയം തുറന്നാലേ ഗാനമാകൂ,
ജീവിതം ചിരികളാൽ നിറയും!
ജീ ആർ കവിയൂർ
24 03 2025
Comments