കണ്ണും നട്ട്

കണ്ണും നട്ട്
>>>>>>>>>>

ഹൃദയ പൂങ്കാവനത്തിൽ
പുഞ്ചിരി പുഷ്പവുമായി
മുത്തു പൊഴിക്കും
സ്നേഹവുമായി വന്നവളെ!

നീ നിലാവിൻ കുളിർ തെന്നലായ്
മിഴികൾ തേടിയകലും പാതയിൽ
ഓർമ്മകളിൻ ചുവർനിഴലിലിരുന്ന്
അയവിറക്കും നൊമ്പരങ്ങൾതൻ ചായം.

നിൻ കൊലുസ്സിൻ കിലുക്കങ്ങൾ
സ്വപ്നങ്ങൾ തൊട്ടുണർത്തുമ്പോൾ
വിരഹവേദനയുടെ നീരാഴിയിൽ
ഹൃദയമിടുപ്പുകളേറി ടുന്നു.

നിന്നെ ഓർക്കാത്ത ഒരു നാളും
ഇല്ലെന്നുമീ നരകേറിയ മാനത്ത്
നാലും കൂട്ടി മുറുക്കിയ സായന്തനവേളയിൽ
കണ്ണും നട്ട്,മുക്കൂട്ടുമണക്കും കോലായിൽ.

ജീ ആർ കവിയൂർ
20  03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ