"നിന്നോർമ്മയുടെ അപാര തീരത്ത്"
"നിന്നോർമ്മയുടെ അപാര തീരത്ത്"
നിന്നോർമ്മകൾ പെയ്യുമാ
മഴ നനയുവാൻ വല്ലാത്തൊരു
അനുഭൂതി പറയുവാനാവാത്ത
ആത്മാനുരാഗത്തിൻ ഭാവം
ഹൃദയത്തിൽ അടുങ്ങിയ നോവുമായ്
നിഴലായി നീ മെല്ലെയകന്ന നേരം
ജീവിത വഴിയിൽ ഏകാകിയായി
കണ്ണീർക്കലാഴ്ന്നു നിന്നു മൗനമായി
നീലാകാശത്തിൻ നിറം മങ്ങിയപ്പോൾ
നക്ഷത്രങ്ങൾ തിളങ്ങിയത് നിൻ
വരവാർന്ന സ്വപ്നങ്ങളായിരുന്നോ
വസന്തത്തിൻ്റെ തേരേറി വരുമോ ?
വന്നാലിനിയും നീ ഒരിക്കലും
മിഴികൾ നിറഞ്ഞു സങ്കടക്കടലിലായ്
വിട്ടുപോകരുതേ എന്നെ തനിച്ചാക്കി
വീണ്ടും ഏകാന്തതയുടെ അപാര തീരത്ത്
ജീ ആർ കവിയൂർ
16 03 2025
Comments