ഏകാന്ത ചിന്തകൾ - 113

ഏകാന്ത ചിന്തകൾ - 113

മറഞ്ഞു നിൽക്കുന്ന സ്നേഹം

സ്നേഹിച്ചിട്ടു പറയാതെ,
അകത്താക്കി മറച്ചിടുക,
മണമറിയാത്ത പൂവോ പോലെ,
മക്കൾക്കത് അറിയുമോ?

നേരം പോലെയൊരുങ്ങി മാറും,
നിഴലായ് കൂടെ നിൽക്കുമോ?
വാക്കിനാളം സ്പർശിയാതെ,
മനസ്സിൽ വീണു മനസ്സിലാവുമോ?

പെയ്യുന്ന മഴയെ കണ്ടില്ലെങ്കിലും,
നനഞ്ഞതറിയാൻ കഴിയുമോ?
സ്നേഹം ചേർത്ത് കൈ പിടിക്കാം,
അമ്മയും അച്ഛനും മക്കൾക്കും!

ജീ ആർ കവിയൂർ
14 03 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ