അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ )
അപരിചിതൻ എന്നു കരുതിയിരുന്നു ( ഗസൽ )
ഇന്ന് നീ എന്നെ അപരിചിതനായി കരുതിയിരുന്നു,
ഇന്നലെ വരെ ആത്മീയനായി കരുതിയിരുന്നു.
ഹൃദയത്തിനുള്ളിൽ ഇരുണ്ട മേഘങ്ങൾ,
നിന്റെ തിരിഞ്ഞുനോട്ടമെല്ലാം കരുതിയിരുന്നു.
കാത്തിരിപ്പ് നീളുമ്പോൾ കണ്ണുകൾ മങ്ങിയപ്പോൾ,
ഒരുകാലത്ത് സന്ധ്യയായ് കരുതിയിരുന്നു.
വഞ്ചനക്കും അതിരുണ്ടെന്നു വിചാരിച്ചില്ല,
എന്നുവരെ വിശ്വസ്തനായി കരുതിയിരുന്നു.
നിന്റെ സാന്നിധ്യം ജീവിതത്തിന്റെ വെളിച്ചം,
ഇന്നലെ വരെ കനവായി കരുതിയിരുന്നു.
ഇന്ന് 'ജി ആർ' മൌനമായി മാറി,
നിലാവിലോരാക്കുകൾ അവസാനമായ് കരുതിയിരുന്നു.
ജീ ആർ കവിയൂർ
21 03 2025
Comments