ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
തൊഴുതു മടങ്ങും നേരം
തഴുകിയടുത്തൂ കാറ്റ് അരികിലായി
തന്നകന്നിതു മയിൽപീലിയൊന്ന്
തണുപ്പാർന്ന സ്പർശനം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നടന്നിടുന്നു പതുക്കെയങ്ങ്
നടപ്പാതയ്ക്ക് അരികിലുടെ
ഇല്ലിമുളം കാട്ടിൽ നിന്നും
ഈണമാർന്നൊരു മുരളീരവം
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കാൽ തട്ടി വീഴുവാൻ തുടങ്ങിയപ്പോൾ
മാനത്തു കണ്ടു കാർമേഘജാലം
നിരനിരായ് മാനസ ചോര മണി വർണ്ണ നിൻ രൂപം മനസ്സിൽ നിറഞ്ഞു
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്നുള്ളിൽ ഉള്ളതെല്ലാം നീയല്ലേ
"എള്ളോളമില്ല പൊളി വചനം"
എന്നും നിറഞ്ഞിരിക്കണേ നീ
എല്ലായിടത്തും എന്നപോലെ എന്നുള്ളിലും
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
ജീ ആർ കവിയൂർ
06 03 2025
Comments