മായാവിലാസം ദിവ്യം
മായാവിലാസം ദിവ്യം
കണ്ണാ കണ്ണാ കണ്ണാ ....
കദനങ്ങളറിയിക്കാതെ
കരുണ ചൊരിയും കണ്ണാ
കാർമുകിലിൻ നിറമാർന്നവനെ
കായാമ്പൂ വർണ്ണ കണ്ണാ
കാലിയേമെപ്പവനെ
കാളിയൻ ഫണത്തിലേറിതും
കുടയാക്കി ഗോവർദനത്തെ
കാത്തത്തും നീയേ കണ്ണാ ...
രാധാമധവൻ നീയല്ലോ
രാഗം നിറയും വേദങ്ങളിൽ
മുരളീഗാനത്തിൽ മധുരം
മാനസമാകാശം വാരിധിയും
കണ്ണാ കണ്ണാ കണ്ണാ...
മാധവൻ നിൻ കൃപാകിരണം
മാലോകർക്കായി നീ നൽകി
ഗീതാമൃതമെത്ര സുന്ദരം
നിൻ മായാവിലാസം പുണ്യം
കണ്ണാ കണ്ണാ കണ്ണാ.....
ജീ ആർ കവിയൂർ
03 03 2025
Comments