നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ )
നിൻ ഓർമ്മകളുടെ നിഴൽ (ഗസൽ )
മറയാതെ നിൽക്കുന്നു നിൻ ഓർമ്മകൾ,
മനസ്സിൽ നിറയുന്നു നിൻ ഓർമ്മകൾ.
പകർന്ന മന്ദഹാസത്തിനെന്തു മധുരം,
മറക്കാതെ മിഴിയുന്നു നിൻ ഓർമ്മകൾ.
നിലാവുള്ള രാവുകൾ സാക്ഷിയായ്,
ഉള്ളിൽ വിരിയുന്നു നിൻ ഓർമ്മകൾ.
കാറ്റായി സ്പർശിച്ചു പോകുമ്പോഴും,
കാതിൽ മൂളുന്നു നിൻ ഓർമ്മകൾ.
നിഴലായി അകന്നു പോന്നുവെങ്കിലും,
നിഴലൊന്നു തേടുന്നു നിൻ ഓർമ്മകൾ.
ജി ആർ തൻ വരികളിൽ പാകുമ്പോൾ,
വേരായ് മുളക്കുന്നു നിൻ ഓർമ്മകൾ.
ജീ ആർ കവിയൂർ
18 03 2025
Comments