സ്നേഹത്തിന്റെ തിളക്കം
സ്നേഹത്തിന്റെ തിളക്കം
കാത്തിരിപ്പ് അവസാനിച്ചതായി തോന്നി,
കണ്ണിലെ തിളക്കം കണ്ടപ്പോൾ!
തണലേൽക്കാൻ കൊതിച്ച നേരം,
സ്നേഹത്തിൻ്റെ അവസാന പോരാട്ടം കണ്ടു!
ഹൃദയത്തിൽ വെളിച്ചം നിറയ്ക്കണമെന്നു വിചാരിച്ചു,
പക്ഷേ, ദുഃഖമേ ലോകമായതറിഞ്ഞില്ല!
എല്ലാ സ്വപ്നങ്ങളും വാക്കുകളായി മിഴികളിൽ,
പക്ഷേ, മാത്രം കൈവിട്ടൊരു കിനാവായി!
എല്ലാവരിൽ നിന്നും മറച്ചുവച്ചത്,
കാഴ്ചയിൽ സത്യമായി തെളിഞ്ഞു!
ഒപ്പം നിന്ന നിമിഷങ്ങൾ ഓർമ്മകളായ്,
ഇന്നും ഹൃദയത്തിൽ മാധുര്യം ചേർത്ത് നില്ക്കുന്നു!
ജീ ആർ കവിയൂർ
02 03 2025
Comments