മറക്കാനാവുമോ? ( ഗസൽ)
മറക്കാനാവുമോ? ( ഗസൽ)
നീ പറഞ്ഞുപോയവെല്ലാം, മറക്കാനാവുമോ? മനസ്സിനകത്തു തീർത്ത സ്വപ്നം, മറക്കാനാവുമോ?
നിലാവിന്റെ ചിരിയിൽ നിൻ സാന്നിധ്യമറിഞ്ഞു, നീ പുഞ്ചിരിച്ച നിമിഷങ്ങൾ, മറക്കാനാവുമോ?
വേനലായി മാറിയ കനവുകൾക്ക് കാത്തിരിക്കുമ്പോൾ, മഴത്തുള്ളികളെയൊക്കെ, മറക്കാനാവുമോ?
ജീവിത പാതകളിൽ നീ മഴയായ് പെയ്തിടുമ്പോൾ, നിന്നൊടൊപ്പം പങ്കുവച്ച രാവുകൾ, മറക്കാനാവുമോ?
ജീ ആറിൻ്റെ ഹൃദത്തിൽ തീർത്ത വരികളിലെ അക്ഷരങ്ങളെ നിന്നെ കുറിച്ചു, മറക്കാനാവുമോ?
ജീ ആർ കവിയൂർ
18 03 2025
Comments