ഓർമ്മകളുടെ മൗനം
ഓർമ്മകളുടെ മൗനം
ഹൃദയ ഗുഹയിൽ നിശ്വാസമായി
മിഴികളിൽ നിറഞ്ഞു മൗന സ്വപ്നങ്ങൾ.
നിശീഥിനിയുടെ മേഘത്തണലിൽ
താരക നിറവിൽ പെയ്തൊഴിഞ്ഞു നിലാവ്.
ഓർമ്മകളെതിരിഞ്ഞു നോക്കുമ്പോൾ,
ഒരു പകലായ് നീ ഒളിച്ചു കളിച്ചു
നീളുന്ന കാഴ്ചകൾ മങ്ങി നോവിൻ്റെ
തീരങ്ങളിൽ കടകലയുടെ തേങ്ങൽ
മണൽ തരികൾ ചുവന്നു പോകുന്നു,
നാം നടന്നകന്ന വഴികളുടെ നിശ്വാസം,
ഒരു മിഴിനീർ തുള്ളികൾ പോലെ വീണു,
കഥകളാവും വെളിച്ചത്തിൻ തിരകൾ.
ജീ ആർ കവിയൂർ
30 03 2025
Comments