രാവിൽ നിന്ന് പുലരിയോളം

രാവിൽ നിന്ന് പുലരിയോളം

രാവിന്റെ രാഗാർദ്രവാം നിമിഷങ്ങളിൽ
വെണ്ണിലാവിനാൽ കോർത്തൊരു
അല്ലിയാമ്പൽ മാല നിനക്കായി
കാറ്റിൻ നെടുവീർപ്പിൽ താളം മുഴങ്ങി

നീലനിഴലിൽ പകൽ പൂത്തൊരു
മധുരസൗരഭം ചാർത്തി നീ
സ്വപ്ന സന്ധ്യയുടെ പ്രണയഗീതം
മൗനം സംഗീതമുണർത്തി പാടി

ചന്ദ്രിക പായുന്ന തിരമാലകളിൽ
നാം ചേർന്നു കണ്ട ഒരു സ്വപ്നം
ഓർമകളിലെ തളിർവേനൽമഴപോൽ
ആരുമറിയാതെ തഴുകി പോയോ

കൈകോർത്ത് പിടിച്ച് നടന്ന നാളുകൾ
മിഴിവേറെ കനവുകൾ കണ്ടു തീർന്നപ്പോൾ
മന്ദാര പൂവിന്റെ നനവിലൊളിഞ്ഞു
പുലരികൾ ഓർമ്മകളാകുമ്പോൾ

ജീ ആർ കവിയൂർ
21 03 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ