ഏകാന്ത ചിന്തകൾ - 98
ഏകാന്ത ചിന്തകൾ - 98
മനസ്സ് ഒരു കാന്തം പോലെ,
ചിന്തകൾ എല്ലാം ആകർഷിക്കും.
നന്മയാലെ പകരുമ്പോൾ,
സന്തോഷം ചുറ്റും വിരിയും.
കുഴപ്പങ്ങളെ തേടുമ്പോൾ,
ദുഃഖം കൂടെ നടും.
ആശയങ്ങൾ ഉജ്ജ്വലമായാൽ,
ജീവിതം പ്രഭയോടെ നിൽക്കും.
സത്യവും സ്നേഹവും പൂത്താൽ,
ഹൃദയം സമാധാനം നിറയും.
വിശ്വാസവുമായി മുന്നേറുമ്പോൾ,
സൗഭാഗ്യം വഴികാട്ടും.
ജീ ആർ കവിയൂർ
06 03 2025
Comments