ഏകാന്ത ചിന്തകൾ - 129
ഏകാന്ത ചിന്തകൾ - 129
തണലേകിയ നിന്നിരുന്ന
വൃക്ഷമിന്ന് വാടിയീടുന്നു,
പാതയോരത്ത് ഒറ്റയായി
പുലരിയും കടന്നുപോകുന്നു.
ഒരുകാലത്ത് എല്ലാവരും
ഇവിടേക്ക് എത്തിയിരുന്നു,
ഇന്നാരുമില്ലെന്നോണം,
നിഴൽപോലും മാഞ്ഞുപോയി.
വർഷങ്ങൾ കഴിയും, പലരും വീഴും,
വേരുകളും ഉണങ്ങി പോകും,
ജീവിതവും അതുപോലെ,
പുതിയൊരു വഴി തേടും.
ജീ ആർ കവിയൂർ
25 03 2025
Comments