ദേവാദി ദേവ ഗണപതി ദേവ

ദേവാദി ദേവ ഗണപതി ദേവ 
നിന്നിലും ശ്രേഷ്ഠനായാരുണ്ട് ദേവ
പ്രണവ സ്വരൂപ പർവ്വതി  നന്ദന
പ്രാണപ്രിയ പാപവിമോചന 

ദേവാദി ദേവ ഗണപതി ദേവ 

ഹേ ശിവ നന്ദന ബാല ഗജാനന 
ഹനിക്കുക വിഗ്നങ്ങളൊക്കെ ദേവാ
മൂലാധാര ക്ഷേത്രത്തിൽ അമരും 
മുരുക സ്വാദര മൂഷിക വാഹന 

ദേവാദി ദേവ ഗണപതി ദേവ 


മോദക പ്രിയനേ ആമോദം നൽകും
മോക്ഷ പ്രദായകനെ രിദ്ധി സിദ്ധി പതിയേ 
വേദ വ്യാസനു വേദങ്ങൾ ചമക്കാൻ 
വേപഥുകൂടാതെ കാത്തവനേ 

ദേവാദി ദേവ ഗണപതി ദേവ 


ശരണം ശരണം ഗണപതിദേവാ
സദാനന്ദമയ അഖിലേശ്വരാ (2)
അനന്ത കിരണമേ അഭയദാനമേ
അവതാരമായ് ലോകസംരക്ഷക ( 2)

ദേവാദി ദേവ ഗണപതി ദേവ 
നിന്നിലും ശ്രേഷ്ഠനായാരുണ്ട് ദേവ
പ്രണവ സ്വരൂപ പർവ്വതി നന്ദന
പ്രാണപ്രിയനെ പാപവിമോചന ദേവ

ശരണം ശരണം ഗണപതിദേവാ
സദാനന്ദമയ അഖിലേശ്വരാ 
ശരണം ശരണം ഗണപതിദേവാ...

സദാനന്ദമയ അഖിലേശ്വരാ 
ശരണം ശരണം ഗണപതിദേവാ...

ജീ ആർ കവിയൂർ
04 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ