ഏകാന്ത ചിന്തകൾ - 95
ഏകാന്ത ചിന്തകൾ - 95
നിന്നെ വേദനിപ്പിച്ചവരോട്
നീ ക്ഷമിക്കണം ഹൃദയത്തോടെ,
സത്യമാണെങ്കിൽ നിന്നിലെ വാക്ക്
ഭഗവാന്റെ പക്കലുണ്ട് നീതി.
നേരം കടന്നുപോകുമ്പോഴും
സത്യം മങ്ങിപോകില്ല,
ക്ഷമയുടെ പ്രകാശത്തിൽ
ജീവിതം സമൃദ്ധമാവും.
കൈയിലൊന്നുമില്ലെന്നായാലും
ദൈവം നിന്നൊപ്പം നില്ക്കും,
വേദനയെ തണുപ്പിക്കുമ്പോൾ
നിനക്കായ് പ്രകാശം വീശും.
ജീ ആർ കവിയൂർ
05 03 2025
Comments