ഏകാന്ത ചിന്തകൾ - 114
ഏകാന്ത ചിന്തകൾ - 114
നല്ലവനാകാൻ ആഗ്രഹിക്കേണ്ട
നന്മയുള്ള പാത തെരഞ്ഞെടുക്കേണ്ട
കൈകളിൽ തഴുകട്ടെ ഉണർവു
ഹൃദയത്തിൽ നിറയട്ടെ സദ്ഭാവം
കാലം തെളിയിക്കും സത്യം എന്നും
മനസാകട്ടെ നിർഭരമായ ദീപം
ചിന്തകൾ തേടിയെത്തിയെങ്കിലും
ഹൃദയത്തിൽ നിന്നാലേ ശാന്തി
നിശ്ശബ്ദതയിൽ അർത്ഥം തുളുമ്പട്ടെ
നിശ്ചയങ്ങൾ വഴികൾ തെളിയട്ടെ
ജീ ആർ കവിയൂർ
14 03 2025
Comments