"വിഷുവിന്നോർമ്മകൾ"
വിഷുവിന്നോർമ്മകൾ"
കൊന്നപ്പൂ നിലാവിലായ് തിളങ്ങി കാലം,
കൊഴിഞ്ഞുപോയ വിഷുവിന്നോർമ്മകൾ.
കോലായിലെ ആട്ടുകട്ടിലിലെ ആട്ടവും,
കൊലിസ്സിൻ കിലുക്കവും മുല്ലമലർ ഗന്ധവും.
പകൽവെയിലിൽ പെയ്തിറങ്ങിയ നിൻ ചിരിയിൽ,
മനസ്സിന്റെ താളത്തിൽ വീണ മീട്ടും.
ഹൃദയത്തിൻ സ്പന്ദനം തരളമാകുന്നു,
നീയാം നിഴൽ സ്വാന്തനം നൽകുന്നു.
വണ്ടിൻ ചുണ്ടിൽ മൂളും ഗീതം,
നിത്യേന പാടുന്ന നിന്റെ സൗന്ദര്യമോ?
പറന്നുപോയ ബാല്യകൗമാരമിനിയും,
തിരികെ വരുമോ ഈ ജീവിതസായാഹ്നത്തിൽ?
മിഴികൾ തേടിയ നേരങ്ങളിൽ,
ചാരുതയോരായിരം സ്വപ്നങ്ങൾ.
ഇന്നുമീ അന്തരാഴത്തിൽ മുഴങ്ങുന്നുവോ,
ഇനിയും കണിയൊരുങ്ങി വരുമോ?
ജീ ആർ കവിയൂർ
10 03 2025
Comments