തന്നാരം തക തന്നാരം
മീനത്തിലുണ്ടൊരുത്സവം
മിഴിയഴകാർന്നോരമ്മതൻ
മനസ്സൊന്നു തെളിയാൻ
മാലോകർ , താളത്തിൽ
ഭരണിപ്പാട്ടൊന്നു പാടുന്നേൻ.
തന്നാരം തക തന്നാരം തക തന്നാരം
തെയ്യാ തിനന്തോം തക തന്നാരം
പൊന്മണിച്ചിലമ്പണിഞ്ഞു
നീലാംബരപ്പട്ടുടുത്തമ്മ
ഭക്തരേ കാക്കും പരമ ദയാമയി
ശക്തിതൻ ദിവ്യ രൂപമാർന്നോരമ്മേ
ദുഷ്ടഹാരിണി ഭദ്രകാളി ഭഗവതി ഭവാനി .
തന്നാരം തക തന്നാരം തക തന്നാരം
തെയ്യാ തിനന്തോം തക തന്നാരം
ചന്ദ്രിക പെയ്തു തുളുമ്പുന്ന മുഖാബുജം
ചക്രപാണികൾ കാട്ടുന്നു കരതലത്തിൽ
മന്ദസ്മിതം ചാർത്തി നില്ക്കുന്നൊരു
മനമന്ദിരത്തിൽ തെളിഞ്ഞു നിൽക്കുന്നു
ഭദ്രകാളി ഭഗവതി ഭവാനിയമ്മേ.
തന്നാരം തക തന്നാരം തക തന്നാരം
തെയ്യാ തിനന്തോം തക തന്നാരം
ഉടവാളും ത്രിശൂലവും കയ്യിൽ ,പ്രതാപം
കരിമഷി പൂണ്ടു കാളികാ മയം തവ രൂപം
ഭക്തർ പുകഴ്ത്തും പവിത്രമാർന്നമ്മയുടെ ദിവ്യസാന്നിധ്യം നിത്യം
ഭദ്രകാളി ഭഗവതി ഭയനാശിനിയമ്മേ.
തന്നാരം തക തന്നാരം തക തന്നാരം
തെയ്യാ തിനന്തോം തക തന്നാരം
അരുളുന്നു ശക്തി തരുമമ്മ
അഗാധ കരുണയുള്ളോരമ്മ
ദുർജ്ജന ജ്വലനം മഹാവീരരൂപം
നോവുമകറ്റി സുഖം പകരുവാൻ
ഭദ്രകാളി ഭവാനി ഭഗവതി നിനക്കായ്
തന്നാരം തക തന്നാരം തക തന്നാരം
തെയ്യ തിനന്തോം തക തന്നാരം
ജീ ആർ കവിയൂർ
31 03 2025
Comments