നിന്റെ ഗന്ധം
നിന്റെ ഗന്ധം
നിന്റെ മുറ്റത്തെ തുളസി പൂവിന്റെ ഗന്ധമാവാം
നിൻ മുടിയിലൊരു മുല്ലമലരായ് വിരിയാം.
കണ്ണുകളിൽ തുളുമ്പുന്ന കണ്ണീരിന്റെ പാത,
ഒരു പ്രാർത്ഥനയായി അതിൽ അലിഞ്ഞുചേരാം.
വേർപിരിയലിൻ വേദനയെ
വിരൽ തുമ്പിലെ കവിതയാൽ ,
നിന്റെ ഓർമ്മകളിൽ നൊമ്പരമായി മാഞ്ഞുപോകട്ടെ.
സാമീപ്യത്തിൻ സമാധാനം തേടി
ഹൃദയതാളത്തിൽ ഒരു സ്വരമായി മാറട്ടെ .
നിൻ അരികിൽ നിൽക്കുമ്പോൾ
ഒരു പൂവിന്നരികിലെ മധുപനായ് തീരട്ടെ,
എല്ലാ ഇടത്തും നിന്നെ കുറിച്ച് പാടട്ടെ
ഇപ്പോഴും ഗസലുകളിൽ നിന്റെ പേരുണ്ടാവട്ടെ
മഹഫിലിൽ നീ ഒരു കഥയായി പടർന്നു ഒഴുകട്ടെ
ജീ ആർ കവിയൂർ
20 03 2025
Comments