ഏകാന്ത ചിന്തകൾ - 100

ഏകാന്ത ചിന്തകൾ  - 100

ജനിച്ചവൻ മരിച്ചീടും,
മരിച്ചാലും ജനിക്കുമതും,
ഇത് നിയമം, മാറ്റമില്ല,
കാലചക്രം തിരിയുമല്ലോ.

നദി ഒഴുകി കടലിലാകും,
മേഘം മഴയാം, വീണ്ടും ഉയരും,
പൊൻചന്ദനമഴയിലെന്നപോൽ,
ജീവിതം മാറിമറിയും.

അല പൊങ്ങിയടിയുമെങ്കിലും,
കടൽ ശാന്തമാവുമല്ലോ,
നാശമെന്തോ, ജന്മമെന്തോ?
യാഥാർത്ഥ്യം മാത്രം നിലനിലക്കും.

ജീ ആർ കവിയൂർ
08 03 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ