ഉറി ഊറിച്ചിരിച്ചു
ഉറി ഊറിച്ചിരിച്ചു
കോണിലൊരു ഉറിയൊന്നു തൂങ്ങി നിലക്കുമ്പോൾ
തൈരും വെണ്ണയും പാലിൻ മധുരം
ശ്രീകൃഷ്ണ ബാല്യം തുള്ളി ചാടി കളിക്കുമ്പോൾ
പൂക്കുന്നു മനസ്സിൽ കവിത വിരൽ തുമ്പിലും
കാറ്റ് അലിഞ്ഞൊഴുകും മധുര ഗന്ധം വഹിച്ച്
തൂങ്ങിയാടി മണിമണിപ്പാത്രം
ആർത്തിയുടെ കണ്ണുകൾ വഴുതി മറയുമ്പോൾ
വേണുരവം കേട്ടുണരുന്ന ഗോകുല സന്ധ്യകൾ
ഉടഞ്ഞ കലങ്ങൾ ചിതറി കിടന്നു മണ്ണിൽ
ചങ്ങാതിമാരുടെ നടുവിൽ മെല്ലെ
ഊറിച്ചിരിച്ചു പ്രകാശം പരത്തി കണ്ണൻ
അമ്മതൻ മനസ്സിലേകിയ ആനന്ദ നിമിഷം
ജീ ആർ കവിയൂർ
31 03 2025
Comments