കൊടുങ്ങൂരമരും ഭഗവതിയമ്മേ

കൊടുങ്ങൂരമരും ഭഗവതിയമ്മേ 

കൊടിയ ദുഖങ്ങളകറ്റും അമ്മ 
കൊടുങ്ങൂരമരും ഭഗവതിയമ്മേ 
കൈവിടാതെ കാത്തരുളുന്ന
കൈവല്യദായിനി കാർത്ത്യായനിയമ്മേ

കൊടിയ ദുഖങ്ങളകറ്റും അമ്മ 
കൊടുങ്ങൂരമരും ഭഗവതിയമ്മേ 
അമ്മേ ശരണം ദേവി ശരണം 
കൊടുങ്ങൂരമ്മേ ശരണം

വാഴ്ക വാഴ്ക  വാഴൂരിൻ ഐശ്വര്യമേ
വാണീടുന്നു നീ ഭക്ത മനസുകളിൽ നിത്യം.
വർണ്ണ വിഗ്രഹേ വാഴ്ത്തി പുകഴ്ത്തി  
കളമൊരുക്കി പാടുന്നെൻ അമ്മേ നിനക്കായ് 

കൊടിയ ദുഖങ്ങളകറ്റും അമ്മ 
കൊടുങ്ങൂരമരും ഭഗവതിയമ്മേ 
അമ്മേ ശരണം ദേവി ശരണം 
കൊടുങ്ങൂരമ്മേ ശരണം

നിൻ മുന്നിൽ ഗജവീരന്മാർ അണിഞ്ഞു
അമ്മതൻ തിടമ്പേറ്റി പൂരം ഒരുങ്ങുന്നു  
തായമ്പകപഞ്ചവാദ്യം മേള കൊഴുപ്പിൽ
മതി മറന്നു ആനന്ദ നിർവൃതിയിൽ ലയിക്കുന്നു.

കൊടിയ ദുഖങ്ങളകറ്റും അമ്മ 
കൊടുങ്ങൂരമരും ഭഗവതിയമ്മേ 
അമ്മേ ശരണം ദേവി ശരണം 
കൊടുങ്ങൂരമ്മേ ശരണം..

അടിമലരിണ തൊഴുത് നിനക്കായ്
മുഴുക്കാപ്പ് ചാർത്തിയും ,അവലും മലരും
ശാർക്കിലടയും അറുനാഴിയും നേദിച്ചു ഭഗവിതി സേവക്കൊപ്പം
അഷ്‌ടോത്തരി പാടി ജപിക്കുമ്പോൾ മനോദുഃഖത്തിന്നറുതി ലഭിക്കുന്നമ്മേ 

കൊടിയ ദുഖങ്ങളകറ്റും അമ്മ 
കൊടുങ്ങൂരമരും ഭഗവതിയമ്മേ 
അമ്മേ ശരണം ദേവി ശരണം 
കൊടുങ്ങൂരമ്മേ ശരണം...

ജീ ആർ കവിയൂർ
29 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ