"നീ മഴയായോന്നു വന്നെങ്കിൽ
"നീ മഴയായോന്നു വന്നെങ്കിൽ
ഇന്നലെ എൻ്റെ സ്വപ്നത്തിൻ
വാതിലിൽ വന്ന് മുട്ടിവിളിച്ചില്ലേ,
തുറക്കാനൊരുങ്ങിയ നേരം,
പിടിവിട്ടു കണ്ണ് തുറന്നു പോയല്ലോ...
കിനാവിന്റെ വഴികളിൽ നാം
തമ്മിൽ കണ്ടു മുട്ടിയ നേരം ,
പകലിലവയെ തേടിയപ്പോൾ
നിഴലായി മങ്ങിയതെന്തിനു നീ?
കാറ്റായ് വന്നു തഴുകിയപ്പോൾ
ഹൃദയം തുടിച്ചു മന്ദം, നീ
അകലയുമില്ല അരികിലുമില്ല
ഈ സ്നേഹം എവിടെ മറഞ്ഞു?
പാതിരാവിൻ നിലാവിൽ ഞാൻ
നിന്നോർമ്മകളാലൊരു ഗാനം പാടിയപ്പോൾ,
ഒറ്റക്കായ നിമിഷങ്ങളിലേക്കു
നീ മഴയായ് വന്നാൽ മതി, പ്രിയതെ...
ജീ ആർ കവിയൂർ
14 03 2025
Comments