പടപ്പാട്ട് അമ്മേ
പടപ്പാട്ട് അമ്മേ
എൻ കടപ്പാടുകളൊക്കെ
നിന്നോടായ് പടപ്പാട്ടയമ്മേ
ജീവിത പേടാപ്പാടുകളൊക്കെ
അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ
അമ്മേ ശരണം ദേവി ശരണം
പടപ്പാട്ടമരും കാരുണ്യമയി ശരണം
വിഷു കൈനീട്ടം വാങ്ങാൻ
മറ്റു സോദരി മരോടൊപ്പം
സോദരനാം ശ്രീ വല്ലഭനെ
കാണാൻ ശീവീതയിലേറി
പോവാറില്ലേ പടപ്പാട്ട് അമ്മേ
അമ്മേ ശരണം ദേവി ശരണം
പടപ്പാട്ടമരും കാരുണ്യമയി ശരണം
പാതിരാവിൽ പലിപ്രയമ്മയെ
കണ്ട് മടങ്ങും നേരം
പഴമക്കാരിന്നും പാടും
"കൊത്ത ചക്കയും
ചുക്ക് വെളളവും
വീക്ക് ചെണ്ടയും ..
പടപ്പാട് അമ്മ വരവായി ""
അമ്മേ ശരണം ദേവി ശരണം
പടപ്പാട്ടമരും കാരുണ്യമയി ശരണം
എൻ കടപ്പാടുകളൊക്കെ
നിന്നോടായ് പടപ്പാട്ടയമ്മേ
ജീവിത പേടാപ്പാടുകളൊക്കെ
അറിഞ്ഞു രക്ഷിക്കുന്നുവല്ലോ നീയമ്മേ
അമ്മേ ശരണം ദേവി ശരണം
പടപ്പാട്ടമരും കാരുണ്യമയി ശരണം
ജീ ആർ കവിയൂർ
29 03 2025
Comments