ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ 


അരികത്തു വന്നു നീ
കുഴലയങ്ങ് ഊതിയപ്പോ
അഴലൊക്കെ നീങ്ങിയല്ലോ
അണയാതെ കാക്കണേ കണ്ണാ

കാർവർണ്ണ കേശവാ
കരുണാനിധിയേ മോഹനാ നീ
മന്ദസ്മിതം ചൊരിയും നേരം
മനമന്ദാരങ്ങൾ പൂവിടുന്നുവല്ലോ

വേദഗീതത്തിൻ ചാരുലയത്തിൽ
മുരളീരവം പൊഴിച്ച മാധവാ നീ
രാധതൻ മനസ്സിൽ തളിരിട്ട
പ്രണയവൃക്ഷം മലരിട്ടുവല്ലോ 

ഭക്തജനത്തിൻ ഹൃദയത്തിലായ്
സ്നേഹഗീതം പകർന്ന് നീ
നിത്യാനന്ദ സാന്നിധ്യം നൽകുമോ
ശ്രീ ഗീതാ ഗോവിന്ദ മുരളീധരാ കൃഷ്ണ

ജീ ആർ കവിയൂർ
23  03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ