ഏകാന്ത ചിന്തകൾ - 131
ഏകാന്ത ചിന്തകൾ - 131
പറയാതെ ഇരിക്കുക ചില കാലങ്ങൾ,
മനസ്സിനെ വെറുതേ കലക്കാതിരിക്കുക.
വാക്കുകൾ കാറ്റിലൊഴുകും നേരം,
അർത്ഥമില്ലാത്തത് വിട്ടുകളയുക.
ഈർഷ്യയിലുടഞ്ഞ വാക്കുകൾ,
ഹൃദയത്തിൽ ചെറു തീ കത്തിക്കും.
കയ്യൊഴിഞ്ഞു പോയ ബന്ധങ്ങൾ,
വേദനയുടെ ഒഴുക്കിൽ മുങ്ങിപ്പോകും.
നോമ്പരംകൊള്ളിക്കും വാക്കുകൾ,
സ്നേഹത്തിന് മങ്ങലേൽപ്പിക്കും.
അതിനാൽ മൗനം ചിലപ്പോൾ നല്ലത്,
ശാന്തിയുള്ള മനസ്സാണ് സമൃദ്ധി.
ജീ ആർ കവിയൂർ
26 03 2025
Comments