തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ.
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ
തിരുവുള്ള കേടില്ലാതെ കാപ്പവനേ
ഇരുളും വെളിച്ചവും സമരേഖയായ്
പരിപാലിക്കും പരം പൊരുളല്ലോ
തിരുവില്ലം തൃകൈകൊണ്ട് കാട്ടിയ
തിരുവല്ലയിൽ വാഴും ശ്രീവല്ലഭൻ
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ
തിരുവുള്ള കേടില്ലാതെ കാപ്പവനേ
സുസ്‌മേരവദനായി വാഴും വിഷണോ
സ്നേഹ മൂർത്തിയാം അവിടുന്ന്
ഭക്തരുടെ കണ്ണുനീരൊപ്പും
ദിവ്യ കാരുണ്യ വാരിധില്ലോ ഭഗവാനേ
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ
തിരുവുള്ള കേടില്ലാതെ കാപ്പവനേ
മല്ലിവനത്തിലമരുവും ഭഗവാനെ
അധർമിയാം തുകിലാസുരനെ
ശ്രീ ചക്രത്താൽ നിഗ്രഹിച്ചു
ശംക്രോത്തമ്മയുടെ ദുഖമകറ്റി
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ
തിരുവുള്ള കേടില്ലാതെ കാപ്പവനേ
കഥകളിയേറെ പ്രിയമാർന്നവനെ
കലാവല്ലഭനാം കാരുണ്യമല്ലോ അങ്ങ്
കന്മഷമകറ്റി ദിവ്യ ചൈതന്യമായ്
കഴിയുന്നു നിത്യം മനസ്സുകളിൽ
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ
തിരുവുള്ള കേടില്ലാതെ കാപ്പവനേ
ജീ ആർ കവിയൂർ
01 03 2025
Comments