വരവിനായി കാത്തിരിപ്പ്

വരവിനായി കാത്തിരിപ്പ്

നിന്റെ വരവിനു ഞാനിങ്ങനെ
കാത്തിരിക്കേണം വേദനകളിൽ
എന്തിന് നിനക്ക് മാത്രം മൗനം?
എന്നിൽ വിരിയും പ്രതീക്ഷയുടെ.

തിരിനാളമിനിയും കെട്ടടങ്ങിയില്ല,
സ്നേഹദീപം തീരാതിരിക്കുന്നു.
നിന്റെ ചുവടുകളെ കാണാതിരിക്കും,
ഈ ഹൃദയ താളം നിലച്ചാലോ?

കാറ്റൊരിക്കൽ കൊണ്ടുവരുമോ?
നിന്റെ ഓർമകളുടെ പുഞ്ചിരി.
നിഴലായിട്ടെങ്കിലും വന്നുചേരുമോ?
ഈ ഏകാന്തതയുടെ നിശ്ശബ്ദതയിൽ.

ഓരോ രാത്രിയും സ്വപ്നമാവുന്നു,
നിന്റെ വരവിൻ സ്വരമാധുരിയെറുന്നു.
ജീവിതത്തിന്റെ അവസാനപാദം,
നിനക്കായ് ഞാൻ ജീവിച്ചിരിക്കെ.

ഇവിടെ കാത്തിരിക്കാം മൗനത്തിൽ,
ഒരിക്കലെങ്കിലും നീ വരുംവരെ.
നീ വരുമെന്നൊരു മോഹത്താൽ,
വിരിയുമീ കണ്ണുകളുടെ നനവാൽ.

ജീ ആർ കവിയൂർ
05 03 2025 


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ