Posts

Showing posts from February, 2025

നിന്നോർമ്മ മഴയിൽ

നിന്നോർമ്മ മഴയിൽ ഒരു പാട് ദുഃഖങ്ങൾ നെഞ്ചിലേറ്റി ഞാൻ ഒരായിരം കിനാകണ്ട നാളുകൾ ഇന്നുമോർക്കുന്നു വിരഹനോവുമായ്. കാതിരിപ്പിൻ നീളങ്ങൾക്കുള്ളിൽ മിഴിവറ്റ രാത്രികൾ ചായുന്നു, നിന്റെ ചിരിയുടെ മുഴക്കം മാത്രം കാറ്റിലൊഴുകി മാറ്റൊലിയാകുന്നു. നിഴലുകൾ മാത്രം നിറയുന്നു, വഴിത്താരകളിലാകെ സാന്ത്വനം, മിഴികൾ പൊഴിയുന്ന മഴയിൽ അവകാശപ്പെട്ട നാളുകൾ നനയുന്നു. പകലുകളിൽ മൗനം തീരുന്നു, രാത്രികൾ കണ്ണീരാകുന്നു, പ്രണയം തീർന്നാലും, ഹൃദയത്തിൽ നിന്നെ വിടുമോ? ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 88

ഏകാന്ത ചിന്തകൾ - 88 ജീവിതത്തിന്റെ സത്യങ്ങൾ സങ്കടം വിട്ടുപോകുമോ? വ്യാധികൾ മാറിപ്പോവുമോ? ആധികൾ നെഞ്ച് കുത്താതിരിക്കും ഒരു നാൾ വരുമോ നമുക്കായ്? തളർച്ചയുടെ കാറ്റൊഴിഞ്ഞ് സ്വപ്നങ്ങൾ പൂക്കുമോ വീണ്ടും? കണ്ണുനീർ ഒഴിയുമോ വെളിയിൽ, മനം നിറയുമോ സന്തോഷത്തോടെ? ജീവിതം പൂർണ്ണമാകുമോ? ദുഃഖങ്ങൾ ഇല്ലാതാകുമോ? ഇതിലൊന്നും ഉറപ്പില്ലെങ്കിലും സ്നേഹത്തോടെ നമുക്ക് നടക്കാം! ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 87

ഏകാന്ത ചിന്തകൾ - 87 സ്നേഹത്തിന്റെ മഹത്വം നന്മകളിൽ നല്ലതത്രേ സ്നേഹത്തിന് പരിമിതിയില്ല, നൽ‌കുമ്പോൾ മാത്രമേ അതിന് മഹത്വമാകുവാൻ കഴിയൂ. പക്ഷികൾ പാട്ടായി പകരുന്നു, മുഴുവൻ ലോകത്തിന് സ്നേഹം, പുഷ്പങ്ങൾ സുഗന്ധം ചൊരിയുന്നു, സ്വന്തം ഉള്ളം മറന്നപോലെ സ്നേഹം തന്നാൽ മടങ്ങിവരും, മരണമേന്താ മഹത്വമെന്നോ? നന്മയുടെ വഴികളിലൂടേ നമുക്കൊരുമിച്ച് നടക്കാം വീണ്ടും! ജീ ആർ കവിയൂർ 28 02 2025

അനന്തനാദം

അനന്തനാദം ആദിയുഷസ്സിൽ, അനാദിയൂഷസ്സിൽ, ഉണർന്നൊരു നാദം, അകാര ഉകാര  മകാരമാം പ്രണവം. ഏകതയാകുന്നു, അഖിലം ബ്രഹ്മമയം, അനന്തമായൊരു സ്പന്ദനം, അസിമിതമായ പ്രകാശം. ചിന്തകളാകുന്നു, ലോകങ്ങൾ സൃഷ്ടിച്ചു, ജീവൻ നിറഞ്ഞിടും, നന്മയാകുന്ന വചനങ്ങൾ. സത്യസാന്ദ്രമായ്, സ്നേഹമാകുന്ന താളങ്ങൾ, നിത്യതയാകുന്ന ഈ രാഗം, സാർവ്വഭൗമമായ സംഗീതം! ജീ ആർ കവിയൂർ 28 02 2025 

ഏകാന്ത ചിന്തകൾ - 85

ഏകാന്ത ചിന്തകൾ - 85 തെറ്റിധാരണ തെറ്റായി ഓർത്തതുമാത്രം കൊണ്ട് തകർന്നുപോകും മനസ്സിൻ സ്വപ്നം, നിറം മങ്ങിയോരു ചിന്തകളിൽ നിത്യം കുരുങ്ങി വേദനിക്കും. ഒരു വാക്ക് തെറ്റിയായി തോന്നുകിൽ ഉള്ളം കരിയുകയും കത്തുകയും, നിസ്സാരമെന്നു തോന്നിയതും മഞ്ഞ് പോലെ ഉരുകുമെന്നില്ല. സത്യമറിഞ്ഞാൽ മനസ്സു ശാന്തം, തീരും കിനാവുകൾ, കണ്ണ് തുറന്ന് ഒരു വഴിയിലൂടേ നമുക്കൊരുമിച്ചുള്ള യാത്ര വീണ്ടും! ജീ ആർ കവിയൂർ 28 02 2025

ഏകാന്ത ചിന്തകൾ - 86

ഏകാന്ത ചിന്തകൾ  - 86 നമ്മളെ ആരും അറിയാതെ… ജനിച്ചപ്പോൾ മുഴുവൻ കണ്ടു, മരിച്ചപ്പോൾ ലോകം വിങ്ങി, പക്ഷേ ജീവിച്ച നാളുകളിലെ നമ്മെ ആരൊക്കെയാണറിയുന്നത്? നമുക്ക് ഉള്ളിലെ ദുഃഖം പോലെ കാറ്റിന് പോലും അറിയില്ല, ചിരിച്ചെങ്കിലും കണ്ണുനിറഞ്ഞു നമ്മെ ആരെങ്കിലും കണുമോ? നേരം മാറും, ലോകം മാറും, നാം ആരെന്നോർത്ത് ആരുമോ? അവസാനം നിഴലായ് നാം ജീവിതത്തിൻ വഴികൾ താണ്ടും! ജീ ആർ കവിയൂർ 28  02 2025

"അപരിചിത സ്വപ്നം എന്നിൽ"

"അപരിചിത സ്വപ്നം എന്നിൽ"  ചന്തനവാതിൽ കാത്തിരിപ്പൂ ഒരു മന്ദാകിനി തീരത്തെ മിഴിയിലൊളിപ്പിച്ചു സ്വപ്നങ്ങൾ നിറമെത്തുന്ന നേരത്തേ ഒരു പരിചയമോ നിഴലിൽ? ഒരു മൃദുസ്പർശം കാറ്റിൽ? വിരഹം നിറയുമീ വഴികൾ സ്വരഭാവമേകും ഗാനത്തിൽ മൗനം തുളുമ്പും മനസ്സിലൊരു മധുരം ചിന്തവിരിഞ്ഞാലോ? അണയാതെ മിഴികളിലൊരു ദീപ്തി തീർക്കുന്നോ ആരോ? ജീ ആർ കവിയൂർ 27 02 2025 

നിഴലുകൾ സ്നേഹമായ് മാറി (ലളിത ഗാനം)

നിഴലുകൾ സ്നേഹമായ് മാറി  (ലളിത ഗാനം) രാവും പകലും ഇണ ചേരും സന്ധ്യാമാനം ഇരുളും പുഞ്ചിരി പൊഴിച്ചുകൊണ്ട് നിലാചന്ദ്രൻ വരവറിയിക്കുമ്പോൾ നിഴലുകൾ ചേർന്ന് ലയിക്കും കാറ്റ് സ്നേഹിച്ചയകലും നേരം മിഴികളിൽ സ്വപ്നങ്ങൾ വിരിയും ഹൃദയതാളങ്ങൾ ചൂടോടെ ചേരും ചുണ്ടുകൾ മൗനമായ് നിലകൊള്ളുമ്പോൾ നിഴലുകൾ സ്നേഹമായി തീരും അനുരാഗം പുതുമഴപെയ്യും മനസ്സ് മധുരമോഹങ്ങൾ തീർക്കും ജീ ആർ കവിയൂർ 27 02 2025

ഏകാന്ത ചിന്തകൾ - 84

ഏകാന്ത ചിന്തകൾ - 84 ഒരിക്കലും നിനച്ചിടരുത്, ഒരുവൻ തീർത്തു ചെറുതെന്ന്, കാലം കൈവെക്കുമപ്പോൾ, വജ്രം തിളങ്ങും മണമോടെ. നിഴലിനേക്കാൾ ഇരുണ്ടിട്ടും, നാളെയുടെ വെളിച്ചമുണ്ട്, കറുപ്പിൽ പറ്റിയ മണ്ണിനും, മൂല്യങ്ങൾ പൊന്നാകുന്നു. കാറ്റു കടന്നുപോകുമ്പോൾ, വിരിഞ്ഞു പൂക്കും കാട്ടുതീ, നിമിഷങ്ങൾ മാറ്റുമൊരു ദിവസം, കാതിരിപ്പിൻ വിശ്വസിച്ചോരു മനസിൽ. ജീ ആർ കവിയൂർ 27 02 2025

ഏകാന്ത ചിന്തകൾ - 83

ഏകാന്ത ചിന്തകൾ - 83 ജീവിതത്തിന്റെ വെളിച്ചം ഇരുളിലകന്നു മായാത്തോരു സങ്കടമേതും നീളുകയില്ല, പുലരിപോലെ പ്രതീക്ഷകൾക്ക് പോരായ്മ ഇല്ല, തീരുവതുമില്ല. മഴപെയ്താലും മേഘം നീങ്ങി വെയിലൊരുങ്ങും അകന്നീടാൻ, കണ്ണീരൊഴിഞ്ഞ് ചിരിയുലരുമ്പോൾ മനം തെളിയും പുതിയോരാളം. കഠിനമാം യാത്രക്കിടയിൽ പോലും വിശ്രമത്തിനായ് തണൽ തേടി, മനസ്സിലുറപ്പേറുമ്പോഴെല്ലാം ജീവിതം ചിരിക്കും പുതുയൗവനം! ജീ ആർ കവിയൂർ 26 02 2025

ഏകാന്ത ചിന്തകൾ - 82

ഏകാന്ത ചിന്തകൾ  - 82 പ്രശ്നങ്ങളില്ലാത്ത ജീവിതമോ? അത്തരം സ്വപ്നം ആര്ക്കുമില്ലോ! മഴപെയ്തിടുമ്പോൾ മേഘം മാറും, അവസാനിക്കും കനൽവേദന. കാറ്റുപോലെത്തും കഷ്ടതകൾ, കാലം തീർക്കും മറവികൾ, അവയാകരുത് നിനക്കൊരു ഭാരം, സഹനത്തിലുണ്ട് തീർച്ചയായ് ഉജ്ജ്വലം. ഉറച്ച മനസോടെ നീ മുന്നേറുക, നാളെയുണ്ട് ഒരു പുതിയ വെളിച്ചം, കണ്ണീരിൽ നീ ജീവിക്കേണ്ട, സന്തോഷം കാത്തിരിക്കുമ്പോൾ! ജീ ആർ കവിയൂർ 26 02 2025

"നിഴലുകളിൽ തേടിയൊരാകാശം"

"നിഴലുകളിൽ തേടിയൊരാകാശം" ഓർമ്മകൾ നൽകും ഒരായിരം സ്വപ്നങ്ങൾ പ്രണയാർദ്രയായ് വന്നു  വസന്തത്തിൻ ഗന്ധം  മഴയെന്നോ വീണു  മിഴികളിലായ് നിൻ സ്നേഹം വാക്കുകളിലോ മൗനമെല്ലാം നിശ്വാസമായ് മറയുന്നു നിഴലുകളിൽ തേടി ഞാൻ നീ നടന്ന വഴികളിൽ മാത്രം വേദനകൾ എന്നിൽ നിറഞ്ഞു നിൻ വരവിൻ കാത്തിരിപ്പ്  നിശ്ശബ്ദമായ രാത്രികളിൽ നിറം ചേർത്ത് നീരാഴിയാകണം അലറി അടുത്ത് ചുംബിച്ചകലുമോ തീരത്തിനു സമ്മാനമായ് പവിഴവും മുത്തും ജീ ആർ കവിയൂർ 25 02 2025

"നിഴലിൽ വിരിഞ്ഞ പ്രണയം"

"നിഴലിൽ വിരിഞ്ഞ പ്രണയം" കണ്ണാടി കവിളിലെന്തെ സിന്ദുര തിളക്കം പോലെ വാലിട്ടെഴുത്തിയ കണ്ണുകളിൽ  കരിമഷി ചേലുകളാൽ കവിത കണ്ട് തീരും മുമ്പേ ചക്രവാളം  കറുത്തിരുണ്ട് പുഞ്ചിരിയുമായി വന്നുവല്ലോ നിഴൽ വിരിക്കും നിലാവ് അനുരാഗ കനവുമായി തനുവിൽ മന്ദാര പൂക്കളുടെ ഗന്ധം സ്വപ്നം വിരിയുന്നു നിൻ സാന്നിധ്യം നിറങ്ങളായി നീരാടുന്ന നേരം മൊഴിയാതെ മിഴിയുന്നു മാനസം നിശീഥിനിയിൽ ഓർമ്മകളാകി നിറഞ്ഞു നിന്നുയെൻ ഹൃദയതാളം മൗനം തകർത്തു മധുരം പകർന്ന വാക്കില്ലാതെ നീ പറഞ്ഞു പ്രണയം ജീ ആർ കവിയൂർ 25 02 2025

ഏകാന്ത ചിന്തകൾ - 81

ഏകാന്ത ചിന്തകൾ - 81 ചില പാഠങ്ങൾ  ജീവിതം നമ്മെ പല വഴികളിലൂടെ നടത്തുന്നു, കഴിഞ്ഞ ദിവസങ്ങൾ ഓർമ്മകളായി മാറ്റുന്നു. ഒരൊറ്റ പുഞ്ചിരി ചിലപ്പോൾ മതിയാകും, ഒരു തുള്ളി കണ്ണീരും ഹൃദയം തളിർക്കും. സ്നേഹവും ദുഃഖവും കൈകോർത്ത് നടക്കും, വിരഹം ചിലപ്പോൾ ഉള്ളിൽ നോവിക്കും. കാറ്റ് വരുമ്പോൾ അസംഖ്യ ചിന്തകൾ, മഴപെയ്താൽ ഉള്ളിൽ ഗന്ധമുണരും. അനുഭവങ്ങൾ കൊണ്ട് ഹൃദയം കടുക്കുമ്പോൾ, നാളെയെന്ന സ്വപ്നം വഴികാട്ടും. ജീ ആർ കവിയൂർ 25 02 2025

ഏകാന്ത ചിന്തകൾ - 80

ഏകാന്ത ചിന്തകൾ - 80 കാലം മാറുമ്പോൾ കാലം മാറുമ്പോൾ ജീവിതവും മാറും, നീലവാനിൽ പോലും മേഘങ്ങൾ വരും. പുഞ്ചിരിയാലും കണ്ണുനീരാലും, നമ്മുടെ വഴി നമുക്ക് നെടും. കാറ്റ് കടന്നുപോകും കാലംപോലെയേ, നാം പിടികൂടാനാവില്ല അതൊരിക്കലും. ഉണ്ടിരിക്കുമ്പോൾ ഓർമ്മിക്കണം, ഉയർന്നാലും താഴ്ന്നാലും സുഖദുഃഖം. കാലം പഠിപ്പിക്കും പലതും നിനക്ക്, മാറ്റങ്ങൾ തരും പുതിയ പാതകൾ. നമ്മുടെ മനസ്സിൽ ഭയം വേണ്ട, ജീവിതം ഓരോ നാളും ഒരു പുതിയ പഠനം. ജീ ആർ കവിയൂർ 25 02 2025

നിന്നോർമ്മകളുടെ സായാഹ്നം

നിന്നോർമ്മകളുടെ സായാഹ്നം മഴയായി നീ വന്ന നേരം മനസ്സിന്റെ ഒരു പൂക്കാലം. കാറ്റ് പറഞ്ഞുയർന്ന കഥകൾ മിഴികളിൽ ഒരു ചാരുത പൂത്തു. നീലാകാശം തൊട്ടു നോക്കിയ അവളുടെ സ്വപ്ന ഗീതങ്ങൾ. നിഴലായി നീ നീങ്ങിയപ്പോള്‍ ഹൃദയത്തിൽ ഒരു തരംഗം. കാണാതെ നീ പോയെങ്കിലും ഓർമ്മകളിൽ ഒരു മാധുര്യം. താളം തെറ്റിയ മനസ്സിൽ നീ വന്നതുപോൽ തോന്നൽ. ജീ ആർ കവിയൂർ 25 02 2025

വിരഹത്തിന്റെ വസന്തം

വിരഹത്തിന്റെ വസന്തം തണലൊഴിഞ്ഞ പൂമരം തേങ്ങുമൊരു മൈന തേടുന്നു ഇണയുടെ തണുപ്പാർന്ന കൂട്ടിനായ് നിഴലില്ലാതെ പൊഴിഞ്ഞാകാശം മഴയൊഴുകിയൊരു മോഹം തീരവേ പെയ്തീടുമ്പോൾ മിഴികളിലൊന്നിച്ച് നാം പിന്നെ പിണങ്ങുമോ? തിരമാലകളായ് ചുംബനമേകി നിന്റെ ശ്വാസങ്ങൾ തളിരണിയട്ടെ ഓർമകളിൽ വിരിയുമീ വസന്തം നമുക്കായ് പാടുമോ പ്രേമഗീതം? ഒറ്റയായോ ഈ മൈന വീണ്ടുമീ കാറ്റിനോടായ് വിരഹം ചൊല്ലുകയോ? കനലിതാ ഞാൻ മാഞ്ഞൊഴുകുമ്പോൾ നീ തന്നിലൊരു തണലാകിലോ? ജീ ആർ കവിയൂർ 24 02 2025

മേടയിൽ മഠത്തിലെ....

"മേടയിൽ മഠത്തിലെ മേടയിൽ മഠത്തിലെ കുടുംബത്തെ നിത്യം കാക്കും നാഗരാജാവും നാഗയക്ഷിയും, വാഴ്ക വാഴ്ക! നൂറും പാലും നൽകി പൂജിക്കാം ഭക്ത്യാ സർവ്വ ദോഷങ്ങളുമകറ്റി സന്തതി സംരക്ഷിക്കായ്, വാഴ്ക വാഴ്ക! നാഗ ദൈവങ്ങളുടെ അനുഗ്രഹം കൊണ്ടേ കുലം പുണ്യമായ് നാഗയക്ഷി കരുണയോടെ നിലവിളക്കായ് എരിയുന്നു, ഐശ്വര്യം വാഴ്ക വാഴ്ക! തന്ത്രി മന്ത്രം ജപിക്കുന്നു ആശീർവാദ മധുരം ചേർന്നിടുന്നു നിത്യതക്കായ് നഗസ്തുതി പാടും പുള്ളുവ കുടവും  വീണയും നാദം പകരുന്നു നാഗഭഗവാനേ, സ്തുതിയോടെ ഭൂമിയിൽ നീ ദീപ്തമാകുന്നു! മേടയിൽ മഠത്തിലെ കുടുംബത്തെ നിത്യം കാക്കും നാഗരാജാവും നാഗയക്ഷിയും, വാഴ്ക വാഴ്ക! ജീ ആർ കവിയൂർ 23 02 2025

"രാഗാനുരാഗം"

"രാഗാനുരാഗം"  നീ എൻ ഭാവനയിൽ വിരിയും നറു സുഗന്ധം നിറഞ്ഞ പുഷ്പമോ, എൻ മാനസ പൂന്തോപ്പിൽ പുഞ്ചിരിക്കും  വസന്തമോ? അനുരാഗ നിലാവിൻ്റെ നിഴൽ തീർക്കും ഗാനത്തിൻ പല്ലവിയോ, അതോ ഉള്ളിൽ തട്ടും അനുപല്ലവിയോ? അതിൻ മധുരം പകരും, തനിയാവർത്തനം പാടും രാഗമാലികയോ? ഓർമ്മകളിൽ തളിർക്കും ഋതുഭേദ കൽപനകളുടെ മധുരനോവിൻ ഹൃദയതാളം  മൗനത്തിൽ നിന്നും മർമ്മരമായ് ഒഴുകുന്ന സംഗീത വേദികയോ  ഒരുമയാൽ വിടരും മലരുകൾ  സംഗീതമായി വിരിയുന്നുവോ? കാലങ്ങൾ മാറുമ്പോഴും സ്നേഹ ഭാവങ്ങളുടെ അടയാളം തീർക്കും സപ്തസ്വരങ്ങളുടെ  നാദ ധ്വനിയാൽ മാറും നീലാംബരിയോ ബന്ധളുടെ ആഴങ്ങൾ നമ്മെ ഒന്നാക്കുന്നുവോ? ജീ ആർ കവിയൂർ 24 02 2025

ഗുരുവിൻ സാന്നിധ്യം

ഗുരുവിൻ സാന്നിധ്യം ഗുരുവിൻ വാക്കുകൾ അമൃതമാകെ, ശിഷ്യൻ്റെ മനസ്സിനാകെ ആനന്ദം. ചിന്തകളുടെ ഇരുണ്ട മൂടൽമഞ്ഞ്, ഒരൊറ്റ നോട്ടത്തിൽ മാറിപ്പോകും. ഹൃദയത്തിൻ തഴുകലിൽ ഗുരു, വഴികാട്ടി ദീപമാകും വാക്കും. സത്യതിൻ ഭാസുരം പൂക്കുമ്പോൾ, നമ്മളും ഗുരുവും ഒന്നാകും. അറിവിൻ പാതയിലോരടിയും, ജീവിതം സുന്ദരമാം അനുഗ്രഹം. കരുണയുടെ ഗഗനം തുറക്കുമ്പോൾ, ഗുരുവിൻ കൃപ വെളിച്ചമാകും . ജീ ആർ കവിയൂർ 24 02 2025

നിൻ്റെ ഓർമകൾ...

നിൻ്റെ ഓർമകൾ... വീണ്ടും ചൊരിഞ്ഞു നീ നിൻ്റെ ഓർമകൾ, വീണ്ടും വീശി കടന്നൊരുനാൾ കാറ്റുകൾ നിഴൽ പോലെ നിന്നെ തേടിയെന്നുമീ, തളിർ പോലെ താൻ വീണു നിൻ്റെ ഓർമകളിൽ  നിശാ ശാന്തി തേടി ഞാൻ നനഞ്ഞപ്പോൾ, മിഴിവായി തെളിഞ്ഞു നിൻ്റെ ഓർമകൾ മഴമുത്തായി വാനത്തിൽ കിനിഞ്ഞു നീ, മിഴി നനച്ചൊരീ നാളുകൾ സാക്ഷികൾ തൂവൽ പോലെ വന്നു നീ കണ്ണിൽ, മഴപെയ്തൊരീ സ്വപ്നവീഥികൾ കുളിർപ്പിച്ചു നിനവാകെ തുമ്പിയെ പോലെ തട്ടിയപ്പോൾ, മനം മോഹ ചിലമ്പിയായി കിലുങ്ങി മെല്ലെ. ജീ ആർ കവിയൂർ 24 02 2025

ഏകാന്ത ചിന്തകൾ - 78

ഏകാന്ത ചിന്തകൾ  - 78 വാക്കിന്റെ താളം ഒരു ചിരി പോരേ മനസ്സ് നിറയാൻ, ഒരു നോട്ടം പോരേ കണ്ണ് നനയാൻ? മൃദുവായൊരു നാദം പൊഴിയുമ്പോൾ, ഹൃദയത്തിൻ താളം ഉണരുമ്പോൾ. നിനവുകളിൽ മങ്ങിയ ചായൽ, സ്നേഹത്തിന്റെ തളിരഴകായി. നിശബ്ദതയിൽ മുഴുങ്ങും ഭാവം, ഒരു സ്പർശമേത് മധുരമാകും. കഥകളുടെ അർത്ഥം കളയാതെ, മിഴികൾപോലും ഉറങ്ങരുതേ. ജീ ആർ കവിയൂർ 24 02 2025

ഏകാന്ത ചിന്തകൾ - 77

ഏകാന്ത ചിന്തകൾ  - 77 പരിഹാരമുള്ളതാണെങ്കിൽ, ചിന്തിച്ച് വിഷമം വേണ്ടേ  പരിഹാരമില്ലെങ്കിൽ പിന്നെ, ചിന്തിച്ചിട്ടു എന്ത് കാര്യമേ? കഴിയുമെങ്കിൽ ചെയ്തു തീർക്കൂ, കഴിയില്ലെങ്കിൽ വിട്ടൊഴിക്കൂ, വെറുതെ ദുഃഖിക്കാതെ  ജീവിതം നമ്മെ പഠിപ്പിക്കുന്നത് കൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകാം, നാളെയുടെ വെളിച്ചം തേടി, തുടർന്നുനടന്നാൽ വഴിയുണ്ടാകും, കാറ്റുപോലൊരു ജീവിതം നീ. ജീ ആർ കവിയൂർ 23 02 2025

ഏകാന്ത ചിന്തകൾ - 76

ഏകാന്ത ചിന്തകൾ - 76 സ്നേഹത്തിന്റെ തിരിനാളം കാറ്റു വന്നാൽ വിറയ്ക്കുമോ? എണ്ണ കുറഞ്ഞാൽ മങ്ങുമോ? കണ്ണീർ തഴുകിയാൽ കത്തിനോ? കാറ്റു കാട്ടിയാൽ അണയാം പക്ഷേ, തീരുമ്പോൾ മാത്രം എത്ര വെളിച്ചം പകർന്നു എത്ര പാത തെളിച്ചു! ഒരിക്കൽ അണഞ്ഞീടുമ്പോൾ നിഴലുകൾ മാത്രം ബാക്കി തിരി ഉരുകിയെന്നേ അറിയൂ സ്നേഹത്തിന്റെ തീജ്വാലയിൽ! ജീ ആർ കവിയൂർ 23 02 2025

ഏകാന്ത ചിന്തകൾ - 75

ഏകാന്ത ചിന്തകൾ - 75 ചിന്തയുടെ ശക്തി ചിന്തകളാണ് നമ്മളെ തീർക്കുന്നേ, ശക്തിയും ദൗർബല്യവും തീർക്കുന്നേ. സന്തോഷ ചിന്തകൾ പടർന്നു നിൽക്കിൽ, ജീവിതം പൂക്കുന്നോരോ നിമിഷം. നന്മയുടെ വിത്തുകൾ മനസ്സിൽ നട്ട്, വിശ്വാസത്താൽ നാം മുന്നേറുമ്പോൾ, ലോകം തന്നെ നവമാകുമെന്നോ, ഇരുളിൽ ഒരു ദീപം തെളിയുമെന്നോ? നിർഭയ ചിന്തകൾ, ഉണർവ്വിന്റെ രാഗം, മധുരസംഗീതം വീണപോലെയേ. നല്ല ചിന്തകൾ നമ്മെ ഉയർത്തും, ചിന്തയല്ലേ ജീവിത സാരഥി! ജീ ആർ കവിയൂർ 23 02 2025

പാർവതി സമേതമായ് ശ്രീബലിക്ക്

പാർവതി സമേതമായ്  ശ്രീബലിക്ക് എഴുന്നള്ളും  തൃക്കവിയുരപ്പാ നിൻ ദർശന ഭാഗ്യം പുണ്യം ശിവരാത്രി രാവിലായ് ഭക്തർ നാമഘോഷത്തോടെ ജപമാലകളിൽ ആശ്രമപഥം നടത്തുമ്പോൾ ലഭിക്കുന്നു ആനന്ദം കാതിൽ പതിക്കും ഉമേശൻ്റെ നാമം കണ്ണുനീരായ് വിടരുന്നു ഗാനം ആർതരാം ഭക്തർ ഓതി നമഃശിവായ അവ നൽകുന്നു ശാന്തി ഹൃദയകാനനത്തിൽ പാർവതി സമേതമായ്  ശ്രീബലിക്ക് എഴുന്നള്ളും  തൃക്കവിയുരപ്പാ നിൻ ദർശന ഭാഗ്യം പുണ്യം വില്വദളങ്ങൾ തൊട്ടരുളാൻ നിർജല വ്രതം ആചരിച്ചു ആഗമസന്തുഷ്ടൻ ശിവൻ ഭക്തവത്സലൻ കനിവേകുന്നു  അർദ്ധരാത്രിയിൽ ദീപം തെളിഞ്ഞു നന്ദീശൻ്റെ നാദം മുഴങ്ങി പഞ്ചാക്ഷരി മുഴക്കി ഭക്തർ ശിവസായുജ്യം പ്രാപിച്ചിടുമ്പോൾ പാർവതി സമേതമായ്  ശ്രീബലിക്ക് എഴുന്നള്ളും  തൃക്കവിയുരപ്പാ നിൻ ദർശന ഭാഗ്യം പുണ്യം ജീ ആർ കവിയൂർ 22 02 2025

നിലാവിൽ വിരിയുന്ന ഓർമ്മകൾ (ലളിതഗാനം)

നിലാവിൽ വിരിയുന്ന ഓർമ്മകൾ (ലളിതഗാനം) നീളാ നദിയുടെ നിർമല തീരത്തെ നിരവദ്യ സൗന്ദര്യമേ നിന്റെ ഓർമകളാൽ നിദ്രയില്ലാതെ മിഴികൾ നനഞ്ഞു പാടുന്നുയിന്നും നിശ്ശബ്ദമായ രാവുകളിലൊരു നക്ഷത്രം പോലെ നീ വന്നെൻ നിറഞ്ഞ ഹൃദയത്തിലീമണം നീരാമ്പലായ് വിരിഞ്ഞു വാനം നോക്കി നിമിഷങ്ങളിലെ നൊമ്പരങ്ങൾ നിന്റെ സ്മരണകളാൽ മാഞ്ഞു നിലാവിലൊഴുകുന്ന മന്ദഹാസം നേർതീരത്തോരു പ്രണയഗാനം! ജീ ആർ കവിയൂർ 22 02 2025

ഏകാന്ത ചിന്തകൾ - 74

ഏകാന്ത ചിന്തകൾ - 74  ഓരോ ദീർഘ യാത്രയും ആനന്ദ ലഹരിയാകെ വറ്റിയ മിഴികളിൽ നിറയുന്നു സ്വപ്ന സാഗരം പാതയോരത്തു പുഞ്ചിരിച്ച പൂക്കൾ മനം നിറയ്ക്കും രസതന്തു സുഖകരം കാറ്റിൻ കോലാഹലത്തിലൊരു ഗാനമുണ്ട് നദീതടങ്ങളിൽ മണിമുഴങ്ങും രാഗം. കനവുകൾ കണ്ണിലെ ചൂടാവുമ്പോൾ കണ്ണുകളിൽ നിറയുന്ന സൂര്യോദയം. ആകാശത്തിനുമപ്പുറം സ്വപ്നമഴയിൽ മനസ്സാകെ നനഞ്ഞൊരു യാമം. ഇനിയുമീ യാത്ര തുടരും നിലാവിൽ ഹൃദയ താളത്തിലൊരുങ്ങും സംഗീതം ജീ ആർ കവിയൂർ 22 02 2025

അയോദ്ധ്യാവാസി ശ്രീരാമ

അയോദ്ധ്യാവാസി ശ്രീരാമ രഘുകുലനന്ദനാ ശ്രീരാമ "രഘുനന്ദനം ദശരഥപുത്ര ശ്രീരാമ ജനകീ പ്രാണനാഥ ശ്രീരാമ താപസർ നിൻ നാമം പാടി ഭജിക്കുന്നു അജ്ഞാനം നീക്കി വിജ്ഞാനം പകരൂ ശ്രീരാമാ  അനുഗ്രഹമേകുക ദയാമയരാമാ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ സോദരാ പിതാവിൻ്റെ വാക്കിനെ പരിപാലിക്കാൻ പതിനാലു സംവത്സരം കാടകം പൂക്ക്  മര്യാദ പുരുഷാ വിഷ്ണു അവതാര ശ്രീരാമ അയോദ്ധ്യാവാസി ശ്രീരാമ രഘുകുലനന്ദനാ ശ്രീരാമ വാനരസേന നായകനായി  ഹനുമാനോടൊപ്പം സീതക്കായ് രാക്ഷസനാം രാവണനെ നിഗ്രഹിച്ച രാമ രാമ പാഹിമാം ശ്രീരാമ രാമ പാഹിമാം ജനാപവാദം സഹിക്കാനാവാതെ സരയൂ തീരത്ത് ജലസമാധിയായ  നിത്യാനന്ദം വരദായകം രാമനാമമേ മോക്ഷസായകാ ശ്രീരാമ അയോദ്ധ്യാവാസി ശ്രീരാമ രഘുകുലനന്ദനാ ശ്രീരാമ ജീ ആർ കവിയൂർ 21 02 2025 

"ഓർമ്മകളുടെ തനിയാവർത്തനം"

"ഓർമ്മകളുടെ തനിയാവർത്തനം" മഴനിലാവിൻ്റെ ചാരുതയിൽ ഓർമ്മ നിറവായ് വന്ന നേരം സിരകളിൽ ഒഴുകുന്ന പുഴ കടൽ തേടി പോകുന്നതറിയുന്നു തണുത്ത കാറ്റിൻ നിനവുകളാൽ എൻ പ്രാണൻ തുടിക്കുന്നു തളിരിന്റെ സ്പർശം പോലെ എന്റെ ഹൃദയം വീണ്ടും മിടിക്കുന്നു തടാകത്തിൻ അലയായ് നീ എൻ ജീവിതത്തെ തേടിയെത്തുമ്പോൾ സംഗീതമാവുന്ന ഓരോ നിമിഷവും എൻ മനം സ്വപ്നങ്ങൾ പെയ്യ്തു നിറക്കുന്നു ആരോ തൊട്ടുപോയ മൃദുലമായ ഓരോ ബിംബവും മയക്കുന്നു മറുവെട്ടങ്ങളാൽ മറഞ്ഞാലും നീ എന്റെ ഉള്ളിൽ ശാശ്വതമായി ജീവിക്കുന്നു ജീ ആർ കവിയൂർ 20 - 02 - 2025 

ഏകാന്ത ചിന്തകൾ - 72

ഏകാന്ത ചിന്തകൾ - 72 അന്യജീവനുതകി ത്യാഗവും സ്വജീവിതമാം മഹാനൊന്നാമേ മാനവതയുടെ ദീപം ചുമന്ന് ജീവിത പഥങ്ങൾ പ്രകാശിപ്പിക്കാം. അന്യസുഖത്തിനായ് ജീവിതം നൽകി മാനവൻ പ്രമാണം തീർക്കട്ടെ മരുവുകൾ പൂത്തും കുളിർചെപ്പുകൾ ജീവനോടെ പൊടിമണിയട്ടെ. വിഭവമാം ദാനമല്ല പ്രിയമേ സ്നേഹമാം ദാനമാവട്ടെ ഞാൻ ആത്മാർത്ഥമായി ജീവിക്കുമ്പോൾ മനുഷ്യൻ ദൈവത്തെ കാണട്ടെ. ജീ ആർ കവിയൂർ 20 02 2025

മിഴികളിൽ വിരിഞ്ഞ കനവ്

മിഴികളിൽ വിരിഞ്ഞ കനവ് നിൻ നിലാ മിഴിയിൽ നക്ഷത്ര തിളക്കം നീ തേടുവതാരെ ആരേ നവുറും ചുണ്ടിൽ വിരിയുന്ന അനുരാഗ പുഷ്പമാർക്ക് മന്ദ മാരുതൻ്റെ തലോടലിൽ സ്വപ്നം പൂത്ത വനികയിലേക്കൂ പകൽ രാത്രികൾ സ്വപ്നമായ് നീ വന്നപ്പോൾ നിറഞ്ഞ സന്തോഷം എന്റെ നിഴലിൽ തട്ടി ചിരിക്കൂ ചന്ദന മഞ്ഞിൽ വിരിയും ഒരിക്കലും മായാതെ നിന്നിൽ നിറയുന്നു പ്രണയമീ കാഴ്ച. ജീ ആർ കവിയൂർ 20 02 2025

എത്രയോ രാഗങ്ങൾ

എത്രയോ രാഗങ്ങൾ എത്രയോ രാഗങ്ങൾ പാടി നിനക്കായ് സന്ദീപനമാം സ്വപ്നങ്ങൾ കൈവരിച്ചു മിഴികളിൽ നീ തളിരായ് വിരിഞ്ഞപ്പോൾ മനസ്സിൽ വരകൾ പേറി ഞാൻ നിന്നോടായ് പൂക്കൾ വിരിയും നേരത്ത് നിന്നു കണ്ടു പക്ഷികൾ പാടും രാഗങ്ങളുടെ മധുവിൽ കൺ ചിമ്മി ഉണർന്ന പ്രഭാത വേളയിൽ പർവത ശൃംഗങ്ങളിൽ നിന്ന് കുളിർകാറ്റ് വീശി മനസ്സിൽ നിറഞ്ഞ മധുരം നോവിനാൽ രാഗങ്ങൾ തീർത്ത നിമിഷമവസാനിക്കും ജീവിത സന്ധ്യയിൽ നിന്നെ തേടിവരുന്നു അമൃതമാം ഓർമ്മകൾ ഹൃദയം മിടിച്ചു ജീ ആർ കവിയൂർ 19 02 2025

മധുര മധുര മീനാക്ഷി

മധുര മധുര മീനാക്ഷി മനസ്സിൽ നീ സാക്ഷി നിൻ സ്നേഹത്തിൻ അഭയമുദ്രയായ് അമ്മേ നിൻ ചരണങ്ങൾ സംരക്ഷയായി പ്രണവത്തിൻ  നാദധാരയായ്  രാഗതാളത്തിൽ താളമിട്ട് നിന്നെ ഭജിക്കും വേളയിൽ വന്നു അമ്മേ  ദർശനമേകൂ മഹാമയെ മീനാക്ഷി വിരിഞ്ഞു അരുണ കിരണം  നിൻ ശോഭയേറ്റുന്നു അമ്മേ  ദിനരാത്രങ്ങൾ നിൻ നേത്രങ്ങൾ മോഹനമാക്കി സമർപ്പിക്കുന്നു ഞങ്ങളിൽ മധുര വാണിയുടെ മധു കലരുന്ന നിന്റെ കൃപാംബുജ ദർശനം നൽകൂ പാപനാശിനി, കാരുണ്യ സാഗരേ  മധുര മീനാക്ഷി, ഭവസിന്ദുഹരേ. ജീ ആർ കവിയൂർ 19 02 2025

മോക്ഷ പ്രയാണ പഥം

മോക്ഷ പ്രയാണ പഥം നിത്യ സാധനയുടെ ധ്യാനത്താൽ എന്നിലുണരുമാത്മ ചൈതന്യധാര അറിയുന്നു അന്തമാം ആനന്ദം അനുഭൂതി പകരും പൂർണ്ണ ഭാവം അജ്ഞതയുടെ ഇരുള്‍ മാറി പ്രഭയായ് ഉണരുന്നു ഉള്ളിലെ ജ്യോതി മനസ്സ് ശാന്തി തേടി നിശ്ചലമായി അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് ഉള്ള പ്രയാണം അവിനാശിയാം ആത്മരൂപം ആരാധനയാൽ സ്വയം വെളിവാകുന്നു പരമമാം ബ്രഹ്മസുത്രം പഞ്ചഭൂതങ്ങൾ പഞ്ചഭൂതങ്ങളിൽ വിലയം പ്രാണായാമത്തിൻ അനുഭത്താൽ ആഴങ്ങളിൽ നീളുന്ന പവിത്ര ഊർജ്ജം ചിത്ശക്തിയും ചിദാനന്ദവും മോക്ഷമാകുന്നു സർവ്വ സൃഷ്ടിക്ക്. ജീ ആർ കവിയൂർ 19 02 2025

ഏകാന്ത ചിന്തകൾ - 71

ഏകാന്ത ചിന്തകൾ - 71 സ്നേഹത്തിനും കള്ളങ്ങൾക്കും കള്ളങ്ങൾ മറഞ്ഞിടങ്ങളിൽ സ്നേഹത്തിനിന്നു തണലില്ല, സത്യത്തിനായ് എപ്പോഴും നിൽക്കുക മനസ്സിന്റെ കോടുമുടിയായി. രഹസ്യങ്ങൾ സങ്കടമാകുമ്പോൾ ഹൃദയം ആഴത്തിൽ മങ്ങും, സ്നേഹത്തിന് ശാന്തി എങ്ങിനെ അവിടെയെത്ര സ്വപ്നമുണരും? മറച്ചു വെക്കാതെ ചിരിച്ചാൽ സ്നേഹത്തിൻ പ്രകാശം മിളക്കും, സത്യത്തിന് വഴിമാറാതെയെ ജീവിതം അളവറ്റതാകും. ജീ ആർ കവിയൂർ 19 02 2025

ഏകാന്ത ചിന്തകൾ - 70

ഏകാന്ത ചിന്തകൾ  - 70  തിരിഞ്ഞു നോക്കുമ്പോൾ തിരക്കൊഴിഞ്ഞാൽ പിറകെ നോക്കാം എന്ന് കരുതിയ വരികളൊന്നും കാലമൊഴിഞ്ഞുവെന്നറിഞ്ഞാൽ ആഘോഷങ്ങൾ മാത്രം മിന്നും. നഷ്ടപ്പെട്ടത് കൂട്ടിനൊപ്പം നഷ്ടങ്ങളാലെ മനസ്സിലാകും, ജീവിതമെന്നുചെറുതായി നാളുകൾ കൂടെ മറഞ്ഞുപോകും. ഇന്നു നോക്കൂ, ചിരിയുണർത്തു  നേരം കാത്തിടാൻ നിമിഷമില്ല. സ്നേഹത്തിന് കൈകൾ നീട്ടി സമയത്തെ ശാന്തമാക്കൂ. ജീ ആർ കവിയൂർ 19 02 2025

രാവിൻ്റെ രോമാഞ്ചം

രാവിൻ്റെ രോമാഞ്ചം നീ എൻ്റെ രാവിലൊടുങ്ങും തീരാത്ത സ്വപ്നമോ ഭാവമോ ഇടനെഞ്ചിലെ തൂടികൊട്ടും മധുരിമ പകരും സിരകളിൽ ഒഴുകിയൊടുങ്ങുന്നുവോ താളം നീ എൻ രാവിൻ്റെ രോമാഞ്ചം നീ എൻ്റെ ചിന്തകളോത്തു ചേർന്ന പകലിന്റെയകന്നെയൊളിയോ മിഴികളിൽ നിറയുന്ന പച്ച വെളിച്ചം ഹൃദയത്തിൽ വിരിയുന്ന പൂവിൻ മണം നീ എൻ്റെ ജീവിതാനുരാഗ  സുരഭില മൊഴിയടയാളമോ നക്ഷത്രങ്ങൾ കൊണ്ട് തിളങ്ങും ആകാശ നീലിമയിലൊരു മോഹം അകലാതെ, എൻ കൂടെ തഴുകുന്ന സ്നേഹ സാഗരം കാത്തിരിപ്പിൻ മേഘങ്ങൾ മായും നിൻ സ്മിതം നിറയുന്ന രാവുകളിൽ. ജീ ആർ കവിയൂർ 19 02 2025

അകലങ്ങളിലെ ഓർമ്മതുരുത്ത്"

അകലങ്ങളിലെ ഓർമ്മതുരുത്ത്" അനുരാഗത്തിന്നോർമയിൽ അഴലിന്റെ നിഴലിൽ എരിയുന്ന നെഞ്ചകം ഉറക്കമിളക്കും രാവുകൾ മിഴികളിൽ കാത്തിരുന്ന ഒരുനാളിന്റെ തെളിവുകൾ നിശ്ചലമായ മൗനത്തിലൂടെ തീരങ്ങള്‍ പറയുന്നു കഥകള്‍. "പൊഴിയുമെണ്ണാതെ കാലം ഹൃദയത്തിൽ ചേർന്നൊരു നിറയും" കാതിൽ ഒളിയുന്ന മൃദുസ്വരങ്ങൾ സംഗീത കാവ്യമാകുന്നേരമങ്ങു  അകലങ്ങളിലെ നിന്റെ പാത ഒരിക്കലുമെത്താത്ത ദൂരങ്ങളിൽ. നാം തീർത്ത സ്വപ്ന കൊട്ടാരങ്ങളും കളകളം ഒഴുകും അരുവിയുടെ കുളിരും ജീ ആർ കവിയൂർ 18 02 2025

ഏകാന്ത ചിന്തകൾ - 69

ഏകാന്ത ചിന്തകൾ - 69 നമുക്കറിയാം സഹവാസം സ്നേഹത്തിൻ സാരം മാത്രം മാന്യമായി പെരുമാറുമ്പോൾ മനസ്സിൽ വിടരും സന്തോഷം. പൊതു ജീവിതം നന്മ ചിന്തയിൽ ഓടിക്കണം ഒരു തോടുപോലെ ആശയങ്ങളും ആലോചനകളും സ്നേഹത്തിൻ ഹൃദയമാടു പോലെ. മാന്യതയാണ് ജീവിതത്തിന്റെ സൗന്ദര്യവും സമത്വത്തിന്റെ നിറവും അകമഴിഞ്ഞ പെരുമാറ്റത്തിൽ വസന്തം വിതറിയ പാതയുമായ്. ജീ ആർ കവിയൂർ 18 02 2025

പ്രണയ സംഗമ വേദി (ലളിത ഗാനം)

പ്രണയ സംഗമ വേദി (ലളിത ഗാനം) ഋതുവർണ്ണരാജിയാൽ സന്ധ്യാ വാനം തുടുത്തു ചുവന്ന മേഘത്തിൻ തൂവലുകൾ മഴയായ് നിന്നിലേക്ക് പടർന്നു നിലാവിൻ നീലമലയാൽ നിൻ മുഖം വീണ്ടും തെളിഞ്ഞു മിഴികളിൽ പൂത്തു സ്വപ്നങ്ങളും മനസ്സിൽ സ്നേഹമലരികൾ വിരിഞ്ഞു കാറ്റോടു കൂടെ മൂളി നിൻ മൊഴി എൻ ഉള്ളാകെ മെല്ലെ തളിർത്തു ഒരു ലഹരിയായി സംഗീതം ഒഴുകി പക്ഷി ഗാനം കേട്ട് ഉറങ്ങുന്ന നേരം പ്രണയമുയിർത്തെഴുന്നേറ്റു നിറവുകൾ കാഴ്ചയായ് മാറി ആകാശവും ആഴിക്കടലും സംഗമ വേദി ഒരുങ്ങി നമുക്കായ് ജീ ആർ കവിയൂർ 17 02 2025

ലളിതഗാനം: അനുരാഗ ഗന്ധം

ലളിത ഗാനം : അനുരാഗ ഗന്ധം വിരഹത്തിൻ വേനലിൽ വിതുമ്പിയെത്തി കണ്ണർ മഴ വിണ്ടുണങ്ങിയ മനസ്സിൻ്റെ വിണ്ണിൽ അനുരാഗ ഗന്ധം വെളിച്ചമായ് നീ വന്നിതാ മിഴികളിൽ കനിവ് നിറച്ച് നിരാശയുടെ കറുത്ത മേഘം നിന്നെ കണ്ടു പടർന്നു പോയ് ആകാശത്തിലെ താരകങ്ങൾ നിനക്കായി മിഴി തുറന്നു മിഴിവേകുന്ന ഈ പ്രഭാതം നീ വരച്ച സ്നേഹപ്പാത ഒരിക്കൽകൂടി മുറുകെ നെഞ്ചിൽ നീ വരുമെന്നു സ്വപ്നം പൂത്തു വിരഹത്തിന്നാഴി തിരമാലകൾ സംഗമം തേടി കരയും പാടുന്നു. ജീ ആർ കവിയൂർ 17 02 2025

ഒരു അന്ത്യമില്ലേ (ഗാനം)

ഒരു അന്ത്യമില്ലേ (ഗാനം) നിദ്രയിൽ പോലും ഉയർന്ന് വരുന്നു നിൻ ഓർമ്മകൾ, നീയെന്ന ലഹരി വിട്ടുപോകുന്നില്ല, സൂര്യന്റെ പ്രഭയിൽ മിന്നുന്നു ഇപ്പോഴും, നിൻ പ്രണയ വർണ്ണങ്ങളാൽ എഴുതിയ നിൻ നാമം മഹത്തരം. ഓരോ രാത്രി സ്വർഗമാകുന്നുയീ യാത്ര, നിലാവിന്റെ ചാരുത നിൻ നിഴലിൽ മങ്ങാതെ, ഞാനെഴുതും വരികളിൽ നിറഞ്ഞു നിൽക്കുന്നു, നീയെന്ന അപാരതയാൽ. ഹൃദയത്തിലെ പുസ്തകം തുറന്നിട്ടു, മറിച്ചു നോക്കിയിടത്തെല്ലാം നിൻ മുഖം, മായാതെ നിൽക്കുന്നു ഇന്നും. ഈ ഏകാന്തതയ്ക്കൊരു അന്ത്യമില്ലേ? ജീ ആർ കവിയൂർ 17 02 2025

ഏകാന്ത ചിന്തകൾ - 68

ഏകാന്ത ചിന്തകൾ - 68 സകലരെയും തൃപ്തി നൽകാൻ ശ്രമിച്ചാൽ തളരും സ്വപ്നങ്ങൾ, സ്വന്തം നിഴലും മങ്ങിപ്പോവും നിലാവിൻ നിറങ്ങൾ കെടുത്തി. ഒരുവന്റെ ഹൃദയം വേദനിച്ചാൽ മറ്റുള്ളവർക്ക് എന്ത് രസം? സ്വന്തം സ്വഭാവം കാത്തുസൂക്ഷിക്കൂ, ജീവിതം നിഗൂഢമായ പാഠം. ഓരോ ഹൃദയവും പ്രത്യേക പൂവ്, അതിന് സ്വന്തമായ് മണം നൽകാം. സ്വന്തം വഴിയേ നടന്നാൽ മാത്രം സന്തോഷത്തിന് പ്രഭാതം കാണാം. ജീ ആർ കവിയൂർ 17 02 2025

പ്രണയം ഒരു കളിയല്ലല്ലോ (ഗസൽ)

പ്രണയം ഒരു കളിയല്ലല്ലോ (ഗസൽ) ഭാവനകളോരോന്നും കളികളല്ലല്ലോ, ഹൃദയമിതൊരു അചേതനമല്ലല്ലോ। രാത്രികളുടെ ഉറക്കം കെടുത്തിയോ, സ്വപ്നങ്ങളിന്ന് കരുണയുമല്ലല്ലോ। നീ ഉണ്ടാക്കിയ ദിവ്യ സ്നേഹം, ആ മുറിവിന്റെ രേഖകളില്ലല്ലോ। നിന്‍റെ കണ്ണിലെ നക്ഷത്രത്തിളക്കം, ഇനിയുമീ കനവുകളില്ലല്ലോ। വിരഹവേദന കഴിച്ചുകൂട്ടി, ഇത് തന്നെ ഒരു മാന്ത്രികമല്ലല്ലോ। ജി.ആർ പദങ്ങളിലായ്, പ്രണയമൊരു ചോദ്യമല്ലല്ലോ। ജീ ആർ കവിയൂർ 17 02 2025

നിനക്കൊരു ഓർമ്മ മാത്രം മതി ( ഗസൽ നിയമങ്ങൾ പാലിച്ച് കൊണ്ട് )

നിനക്കൊരു ഓർമ്മ മാത്രം മതി ( ഗസൽ നിയമങ്ങൾ പാലിച്ച് കൊണ്ട് ) വേദനകളെ മറക്കാൻ നിന്റെ ഓർമ്മ മാത്രം മതി, സ്വപ്നങ്ങളിൽ വരുന്ന കിനാവ് മാത്രം മതി. വിയോഗത്തിന്റെ നിമിഷങ്ങളിൽ ദുഖം നിറയുമ്പോൾ, നിന്റെ ഓർമകൾ ഹൃദയം നിറയ്ക്കാൻ മതി. സ്വപ്നങ്ങളിൽ നീ ഓടി വരുമ്പോൾ, നിന്റെ നിഴലൊരു കൂട്ടായി മതി. കണ്ണീരിന്റെ മഴയിൽ നനയുമ്പോൾ, നിന്റെ സ്‌നേഹമൊരു ചൂടായി മതി. ഈ ശൂന്യതയിൽ നിന്റെ പേര് വിളിക്കുമ്പോൾ, നിന്റെ ചിരി മനസ്സ് നിറയ്ക്കാൻ മതി. 'ജി ആർ' ഓർക്കുന്നത് നിന്റെ സ്നേഹകഥ മാത്രം, നിന്റെ വാക്കുകളിൽ വിശ്വസിക്കാൻ മതി. ജീ ആർ കവിയൂർ 16 02 2025

ഏകാന്ത ചിന്തകൾ - 67

കാത്തിരിപ്പിൻ നൊവ് വസന്തവും പോയ് മറഞ്ഞു സഖി വന്നില്ല നീ മാത്രം, വന്നില്ലയെന്തെ വിതുമ്പി കരഞ്ഞുവോ കുയിലും വിരഹരാഗം ഏറ്റു പാടി മുരളികയും മഴവില്ലിൻ തിളക്കമാർന്ന ചാരുതയിൽ നിന്റെ വരവിനെ കാത്ത് പുഴയൊഴുകുന്നു പറവയുടെ ചിറകിലൊടുങ്ങുന്ന സ്വപ്നങ്ങൾ നിന്റെ ചിരിയിലെ അഴകിനെ മറയ്ക്കുന്നു കാത്തിരിപ്പിന്റെ കുളിർകാറ്റേന്തി ചുണ്ടിൽ മൗനത്തിന്റെ താളം മുഴങ്ങുന്നു മാധുര്യമേറുന്നു വിഹായിസ്സിലാകെ നിന്റെ സ്‌നേഹത്തിൻ മുന്നിലെല്ലാം മാഞ്ഞുപോകുന്നു വന്നില്ല നീ മാത്രം, വന്നില്ല ഞാനേകനായ് ഏകാന്ത ഗീതവുമായീ ജീവിതയാത്ര തുടരുന്നു ശിശിരം വന്നിട്ടും നിന്നെ മറക്കാനാവില്ല കാത്തിരിപ്പിൻ പാട്ടിന്നും മായാതെ മൂളുന്നു. ജീ ആർ കവിയൂർ 15 02 2025

കാത്തിരിപ്പിൻ നോവ്

കാത്തിരിപ്പിൻ നൊവ് വസന്തവും പോയ് മറഞ്ഞു സഖി വന്നില്ല നീ മാത്രം, വന്നില്ലയെന്തെ വിതുമ്പി കരഞ്ഞുവോ കുയിലും വിരഹരാഗം ഏറ്റു പാടി മുരളികയും മഴവില്ലിൻ തിളക്കമാർന്ന ചാരുതയിൽ നിന്റെ വരവിനെ കാത്ത് പുഴയൊഴുകുന്നു പറവയുടെ ചിറകിലൊടുങ്ങുന്ന സ്വപ്നങ്ങൾ നിന്റെ ചിരിയിലെ അഴകിനെ മറയ്ക്കുന്നു കാത്തിരിപ്പിന്റെ കുളിർകാറ്റേന്തി ചുണ്ടിൽ മൗനത്തിന്റെ താളം മുഴങ്ങുന്നു മാധുര്യമേറുന്നു വിഹായിസ്സിലാകെ നിന്റെ സ്‌നേഹത്തിൻ മുന്നിലെല്ലാം മാഞ്ഞുപോകുന്നു വന്നില്ല നീ മാത്രം, വന്നില്ല ഞാനേകനായ് ഏകാന്ത ഗീതവുമായീ ജീവിതയാത്ര തുടരുന്നു ശിശിരം വന്നിട്ടും നിന്നെ മറക്കാനാവില്ല കാത്തിരിപ്പിൻ പാട്ടിന്നും മായാതെ മൂളുന്നു. ജീ ആർ കവിയൂർ 15 02 2025

വാവേ വാവേ വാവാവോ

കാറ്റുറങ്ങി നിലാവ് മയങ്ങി നീ മാത്രമെന്തെ കൺച്ചിമ്മിയില്ല വാവേ വാവേ വാവാവോ പുഴയിലെ ഓളങ്ങൾ ചാഞ്ചാടി താരകങ്ങൾ പുഞ്ചിരി തൂകി വാവേ വാവേ വാവാവോ വേനൽ കാറ്റിൻ താലോടലിൽ  ചിറകുമുട്ടി പക്ഷികൾ ചായുറങ്ങി  വാവേ വാവേ വാവാവോ പൂവിൻ മണം പരന്നൊഴുന്നു അമ്മ പാടും, നിഴലുകൾ നൃത്തം ചെയ്യുന്നു വാവേ വാവേ വാവാവോ വർഷത്തിന്റെ ആദ്യമഴ പോലെ നിന്റെ നിദ്രയും മധുരം പകരട്ടെ വാവേ വാവേ വാവാവോ അകലെയൊരു മൂളലുണ്ട് ദൂരത്ത് അതു കേട്ടോ നിന്റെ സ്വപ്നം പൂത്തിടട്ടെ വാവേ വാവേ വാവാവോ ജീ ആർ കവിയൂർ 15 02 2025

ഏകാന്ത ചിന്തകൾ - 66

ഏകാന്ത ചിന്തകൾ - 66 വ്യക്തിയുടെ മൂല്യങ്ങൾ വിലമതിക്കും, സത്യവും ധർമ്മവും പൊന്മുത്തം പോലെ, ജീവിത പാതയിൽ തെളിയുമതു, മനസ്സിന്റെ ആഴത്തിൽ ഉറവിടമാകും. സത്യസന്ധതയാൽ മനസ്സു മയക്കും, നന്മയുടെ വഴികൾ തെളിച്ചു നടക്കും, ധാർമ്മികതയാൽ ഉരുകുന്ന ഹൃദയം, പരമനിലയിലേക്കു കയറിയുമെത്തും. അവന്റെ സ്വത്വം സൌരഭമായ് വീശും, സ്നേഹത്തിനരികിൽ പ്രകാശം വീശും, മൂല്യങ്ങളാൽ പകരുന്ന പ്രിയം, മനുഷ്യന്റെ ആത്മാവിന് ശാന്തി മണം. ജീ ആർ കവിയൂർ 15 02 2025

ഏകാന്ത ചിന്തകൾ - 65

ഏകാന്ത ചിന്തകൾ - 65 നടക്കുന്ന കാൽപാദങ്ങൾ പോലെ നടക്കുവാൻ കാൽപാദങ്ങൾ പിരിവോടെ, മുന്നിലിരുന്നത് ഹീനതയില്ലാതെ. പിറകിലിരുന്നത് ലജ്ജയില്ലാതെ, ആശയമൊരു സത്യമായിട്ട്. മുന്നിൽ പോന്നാൽ പിന്നിലാവും, പിന്നിലിരുന്നത് മുന്നിൽ പറക്കും. സമയത്തിന്റെ ചക്രം ചുറ്റുമ്പോൾ, നിലപാടുകൾ മാറും ഒരു ദിവസമോ. ആകെയൊരു ജീവിതം പഠിപ്പിക്കുന്നു, എല്ലാവരും തുല്യമെന്ന സത്യവുമായി. പദമൊന്നുമല്ല സമ്പത്ത് എന്നും, നടക്കണം താങ്ങി മുന്നോട്ടെന്നും. ജീ ആർ കവിയൂർ 15 02 2025

ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"

"ഹരി നാരായണ ജയ നാരായണ ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ" അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായക  അറിഞ്ഞു സ്ഥിതിയെ പരിപാലിക്കുന്നു നിത്യവും അണുവിട കാക്കുന്നു. യോഗ നിദ്രയിലും അവിടുന്നല്ലോ കുടികൊള്ളുന്നു ഋഷിമണ്ണയിൽ "ഹരി നാരായണ ജയ നാരായണ ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ" നിശ്ചലനായി ധ്യാനത്തിലമരും പ്രശാന്തമാം സമാധിയിൽ മുഴുകുന്നു ദീപങ്ങൾ മുനിഞ്ഞു കത്തുകിലറിയുക അവനിലാത്മ ശാന്തിക്കുള്ള ജ്യോതി തെളിഞ്ഞെന്ന് "ഹരി നാരായണ ജയ നാരായണ ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ" നിശ്ചലനായി ധ്യാനത്തിലമരും എങ്ങും മൂകത നിറയുകയും ദീപങ്ങൾ മുനിഞ്ഞു മങ്ങിയാലറിയുക അനന്താമാം ശാന്തി വിരിഞ്ഞിടുന്നിവിടെ അറിഞ്ഞു ധ്യാനിക്കുന്നവർക്ക് ആനന്ദം ലഭിക്കുന്നു "ഹരി നാരായണ ജയ നാരായണ ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ" മഹാഋഷികൾക്കൊരു പ്രാര്‍ത്ഥനയായി മന്ദിരം കേവല ധ്യാനമാം പുണ്യസ്ഥാനമായ് ഉത്സവമില്ല, മൂകസമാധി ദീപമായി മനസ്സ് പൂമാലയായി സമര്‍പ്പിക്കുന്നു  "ഹരി നാരായണ ജയ നാരായണ ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ" ശൂന്യതയിൽ വെളിച്ചമാകുന്ന സാക്ഷി ശാന്തിയാല്‍ നിറഞ്ഞു നില്ക്കും നിത്യാനന്ദം വേദങ്ങളുടെ താളമാലയില്‍ ജീവിക്കുന്നു ...

വേദക്കാടമരും ദേവി ശരണം

വേദക്കാടമരും അമ്മേ ദുർഗ്ഗേ ദേവി വേദ വേദാന്തികെ ഭവനാശിനി ദേവി കരുണക്കടലെ കമനീയ വിഗ്രഹേ കാത്തരുളുകയമ്മേ മഹിഷാസുരർദ്ദിനി അമ്മേ ശരണം ദേവി ശരണം  വേദക്കാടമരും  ദേവി ശരണം  വേദശക്തിമയി ത്രിപുരസുന്ദരി അമ്മേ വിജയദായിനി ചാണ്ഡമുണ്ടവിനാശിനി നവരത്നമാല്യഭൂഷിതേ ചാരുവിക്ഷേപേ സർവലോകമാതേ സർവദു:ഖനിവാരിണി അമ്മേ ശരണം ദേവി ശരണം വേദക്കാടമരും  ദേവി ശരണം   മാധവതനയേ മഹാസിംഹവാഹിനി മഹാദേവീ അമ്മേ മാതാന്നപൂർണ്ണേ  ശക്തിസ്വരൂപിണി ശിവസഹചാരിണി രക്ഷ രക്ഷ മഹാമായെ ത്രിലോകജനനി അമ്മേ ശരണം ദേവി ശരണം  വേദക്കാടമരും  ദേവി ശരണം  ചിരന്തനതേജസേ ചതുരാക്ഷരമന്ത്രേ അജയസദ്ഗുണനിധേ അമരാർച്ചിതപാദേ" വേദക്കാടമരും അമ്മേ ദുർഗ്ഗേ ദേവി വേദ വേദാന്തികെ ഭവനാശിനി ദേവി ജീ ആർ കവിയൂർ 14 02 2025

"അന്നു പങ്കുവെച്ച കുറിപ്പുകളുടെ മധുരം"

"അന്നു പങ്കുവെച്ച കുറിപ്പുകളുടെ മധുരം" അന്നു നാം പങ്കുവെച്ച ഹൃദയ കുറിപ്പുകൾക്ക് മധുര നോവിന്‍റെ ഗന്ധമുണ്ടായിരുന്നു മിഴികളിൽ പൂത്ത കവിതകൾക്കുന്നും പുതുമയുടെ മണം പരക്കുന്നോർമ്മയിൽ അന്ന് നാം മറച്ചുവെച്ച അക്ഷരതാളുകളിലെ വരികൾ ഇന്നും പാടുന്നുവെന്നെന് ആശ്ചര്യം നിറം ചേർന്ന സ്വപ്നങ്ങൾ പതറാതെ കൈതഴുകുമ്പോൾ സൗന്ദര്യത്തിന്റെ ഒരു ഭാവമാകുന്നു നാം മൂളിയിരുന്ന ഗാനം വിരിഞ്ഞ പൂക്കൾ തേടി ഓർമ്മകളുടെ വഴികൾ സന്ധിക്കുന്നു അവസാന വരികൾ പൂർത്തിയാക്കാൻ മനസ്സ് ഇന്നും കാത്തിരിക്കുന്നു നിഴലുകളിൽ നിർമ്മിച്ച നിമിഷങ്ങൾ മനസ്സിന്റെ ആഴങ്ങളിൽ മുറിഞ്ഞും ചേർന്ന് വീണ്ടും ഒരു അകാല സംഗീതമാകുന്നു! ജീ ആർ കവിയൂർ 14 02 2025

ഏകാന്ത ചിന്തകൾ - 64

ഏകാന്ത ചിന്തകൾ - 64 തിരക്കുകൾക്കിടയിലും തിരക്കുകൾക്കിടയിലും നമ്മെ തേടുന്നവർ നല്ല ഹൃദയം ഉള്ളവരായിരിക്കും. സ്നേഹമുണർത്തി പ്രണയം ചൊരിഞ്ഞ് ജീവിതത്തിലേക്ക് വെളിച്ചമാകുന്നവർ. സമയം കാത്തുനിന്ന് നമ്മെ ഓർക്കുമ്പോൾ ആ ബന്ധത്തിന്റെ പുണ്യം മനസ്സിലാകും. അവർനൽകുന്ന ഒരു നോട്ടത്തിൽ പോലും നിറഞ്ഞ് നിൽക്കും സഹാനുഭൂതിയുടെ മണം. താങ്ങായി മാറുന്ന സന്തോഷ നിമിഷങ്ങൾ ജീവിതത്തിന്റെ കാഴ്ച മാറ്റം ചൊരിക്കും. അനുഗ്രഹം പോലെ അവരായിരിക്കും, ഹൃദയത്തിൽ ഒളിഞ്ഞ നീർചാലുകൾ. ജീ ആർ കവിയൂർ 14 02 2025

അനുരാഗത്തിൻ്റെ ഓർമ്മയ്ക്കായ്

അനുരാഗത്തിൻ്റെ ഓർമ്മയ്ക്കായ് ചിലപ്പോഴൊക്കെ സ്വപ്നങ്ങളിലൂടെ ജീവിതത്തിന്റെ കവിതയെഴുതുമ്പോൾ നഷ്ടങ്ങളുടെ നിഴലുകൾ മങ്ങിക്കിടന്നു ഇഷ്ടങ്ങൾ പൂത്തു വിരിയും തീരങ്ങളോളം. അവിടെ കാറ്റിന്റെ മൃദുസംഗീതം ഹൃദയത്തിന്റെ താളത്തിൽ നിറയുന്നു അതിരുകൾ പാറി നീങ്ങുന്ന കാഴ്ചകളിൽ ആനന്ദം നിറഞ്ഞൊഴുകി പടരുന്നു. സ്വപ്നങ്ങളിൽ ആരെങ്കിലും വരുമ്പോൾ നേരമെന്നില്ല, ഓർമകളില്ല, മായയുംമാത്രം അവിടെ പ്രണയത്തിന് പുതിയ നിറം നഷ്ടങ്ങളെ മറന്നൊരു ലോകം പുളകം. ജീ ആർ കവിയൂർ 14 02 2025

പ്രണയ ദിന ഓർമ്മകൾ

പ്രണയ ദിന ഓർമ്മകൾ സ്നേഹത്തിന്റെ സന്ധ്യയിൽ പടർന്ന് തീർന്ന നിന്റെ നേർച്ചയിൽ ഞാൻ നിലാവായി വന്നൂ മനസ്സിന്റെ മൺവീണയാൽ തീർത്ത സംഗീതമാം നീയെനിക്കവലംബം. ഓരോ പ്രണയരാഗത്തിലും നിൻ രൂപം മനസ്സിൻ്റെ വാതായനത്തിൽ നിത്യം വിരുന്നുവരും നിൻ ചാരുതയാൽ  മയങ്ങി ഉണരും കിനാവുകൾ പൂക്കളെ പോലെ വിടരുന്നു ഉള്ളലകം കാറ്റായി തുമ്പികൾ ചിരിക്കുമെൻ കൂടെ കണ്ണീരൊഴിഞ്ഞ കണ്ണുകൾ തിളങ്ങുമ്പോൾ നീ എന്നിൽ അനുരാഗമായ് പടരുന്നു  ജീ ആർ കവിയൂർ 14 02 2025

ഏകാന്ത ചിന്തകൾ - 63

ഏകാന്ത ചിന്തകൾ - 63 ആകത്തുള്ള ശത്രുവാണ് പുറത്തല്ല അത് ആത്മാവിൽ മറഞ്ഞു ജീവിക്കുമവൻ കോപവും അഹങ്കാരവും ദ്വേഷവും ലാലസയും ശത്രുക്കളാകുന്നു നടുവിൽ. മനസ്സ് ശുദ്ധമാക്കിയാൽ ആണവുമില്ല സന്തോഷമേറെ ചിത്തത്തിൽ നിറയും കോപമൊഴിഞ്ഞാൽ കലഹം തീരും അഹങ്കാരം പോയാൽ സൗഹൃദം പിറക്കും. ദ്വേഷവും ഹാനിയും ദൂരെയാക്കണം സ്നേഹമൊരു പതിവായീ ജീവിതത്തിൽ പ്രാർത്ഥനയിൽ മനസ്സ് ശാന്തമാകുന്നു സ്നേഹത്താൽ എല്ലാം പൂർത്തിയാകുന്നു. ജീ ആർ കവിയൂർ 14 02 2025

വിഷുക്കണിയായ് വന്നു നീ (ലളിത ഗാനം )

വിഷുക്കണിയായ് വന്നു നീ (ലളിത ഗാനം ) മേടമാസ കുളിർ രാവിൽ വിഷു പക്ഷിതൻ പാട്ട് കേട്ട് നിലാവിൻ ചുംബനമേറ്റ് ഉറങ്ങാതെ കിടക്കും മനസ്സ്. എപ്പോഴോ മയങ്ങി നേരത്ത് വന്നു പോയ് ഒരു കർണ്ണികാരം പോലെ കണിയൊരുക്കി കനവിലായ് വന്നു നീ അരികത്തൊരു ഗന്ധമായ്. ഓളം കനിയും പൂക്കൾ ചിരിക്കും എന്നുമൊർമ്മയിലെ നറു വസന്തമായ് പൂത്തു നിൽക്കുന്നു കാലം കൊണ്ടുവന്ന സൂര്യകാന്തിയായ് നീ എന്നിൽ നിറച്ചു മധുര നോവിൻ്റെ രാവും പകലും തുടികൊട്ടും സംഗീതം ഉത്സവം നിറക്കുന്നു താളമായ് നിലനിൽക്കുമൊരു കാവ്യമായി നീ ജീ ആർ കവിയൂർ 13 02 2025 

"ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം"

"ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം" ചുംബനം കമ്പനം മനസ്സിൻ ചൂരകലും മധുര നൊമ്പരം ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം പ്രിയയുടെ സ്പർശങ്ങൾ ഹൃദയതാളമാകെ മറിച്ചു ഉയരുന്ന തോരാമനം അനുരാഗത്തിന്‍റെ പ്രഭാവം ഓരോ നിമിഷവും പാൽനിലാവായ് നിറഞ്ഞു നിൽക്കുന്നു ആത്മാവിൽ സ്വപ്നങ്ങളുടെ പുതുപ്പാതയിൽ ഒപ്പം ചേർന്ന് നടക്കുന്നു ജീവിതം കാമനയുടെ മൃദുസംഗീതം മൊഴികളൊടുങ്ങി മൗനമാകുന്നു ഒരേ തരംഗമാകെ ചേരുമ്പോൾ മനസുകൾ തമ്മിൽ സമന്വയമാകുന്നു ജീ ആർ കവിയൂർ 13 02 2025

മിഴിയോരത്തിലെ കനവ്

മിഴിയോരത്തിലെ കനവ് നിൻ മിഴികളിൽ നക്ഷത്രത്തിളക്കം എൻ ഉള്ളത്തിലാകെ മിന്നിമറഞ്ഞു ഓർമ്മകളാൽ നദിയായ് ഒഴുകി എൻ ഹൃദയം മധുമൊഴിഞ്ഞു നീ മൗനമായ് നേർത്തു നിന്നപ്പോൾ മിഴിത്തുമ്പിൽ സ്വപ്നങ്ങൾ വിരിഞ്ഞു നിൻ നെടുനീള പ്രണയത്തിൻ വഴിയിൽ എൻ മനസമീരം പൂമഴയായി നിൻ ചിരിയിലാകെ കവിത രചിച്ചു നീയെന്റെ ഹൃദയമെങ്ങും നിറഞ്ഞു ചന്ദനമഴയായ് നീളുന്ന രാത്രിയിൽ നിൻ അനുരാഗ സൂര്യോദയം  ജീ ആർ കവിയൂർ 13 02 2025

ഹൃദയനോവ് കവിളൊഴിഞ്ഞു

ഹൃദയനോവ് കവിളൊഴിഞ്ഞു ഓർമ്മകളൊഴുകി കിനാവുകളായ് കൈപിരിഞ്ഞു മെല്ലെ നിലാവിനൊപ്പം ഉള്ളിലെ നോവിൻ മിഴിത്തുള്ളി ഹൃദയമൊന്നു കവിളൊഴിഞ്ഞു ചുണ്ടുകൾ മൗനം മറന്നതെന്തിന് കണ്ണുകളിൽ നിശബ്ദമായൊരു മഴ വിരഹം കാറ്റായ് തഴുകുമ്പോൾ വാക്കുകളില്ലാത്ത സന്ധ്യാംബരം കാറ്റടിച്ച ചുവടുകളിൽ നിന്നെ കാത്തിരിക്കാൻ എവിടെനിന്ന് ചിന്തകൾ വിടർന്നു പോയ സ്വപ്നത്തിൻ തുമ്പിൽ വിരിഞ്ഞ മഞ്ഞിൻ ഗന്ധമൊഴുകുന്നു ജീ ആർ കവിയൂർ 13 02 2025

ഏകാന്ത ചിന്തകൾ - 62

ഏകാന്ത ചിന്തകൾ - 62 ആർജ്ജവം നിറഞ്ഞുവാഴും ജീവിതമതെന്നാൽ വാക്കുകളിൽ ചൈതന്യം തേടും ഹൃദയങ്ങൾ. തുറന്ന മിഴികൾക്കുള്ളിൽ വിശ്വാസം കുടിയും, മിഴികളിൽ വീണുതരും സത്യം വരികളിൽ. വ്യക്തമായ പാതകളിലൂടെ നടന്നു പോകുന്നവരിൽ ആത്മവിശ്വാസം നിറയും സൌരഭമുണ്ട്. മറുപുറം ഇല്ലാതെ പടവുകൾ ചേർക്കുന്നവരുടെ വാക്കുകൾ സ്വപ്നങ്ങൾ തീർക്കുന്ന മധുരമുണ്ട്. വാക്പരിതാപം കാണാത്ത മനസുകൾക്കകത്ത് സൗഹൃദത്തിന്റെ വിളക്കുകൾ തെളിയും. സത്യം പറഞ്ഞവരിൽ നിന്നറിയാൻ കഴിയും ജീവിതത്തിന്റെ സരളമായ സുന്ദരത. ജീ ആർ കവിയൂർ 13 02 2025

ഹംസധ്വനിയുണർന്നു

ഹംസധ്വനിയുണർന്നു ധ്വനിയുണർന്നു ശിവ ഢമരുകയിൽ നിന്നും ഔഡവ ഔഡവങ്ങളായി പകർന്നൊഴുകി മനസ്സിൽ നിന്നും മനസ്സിലേക്ക് തുളുമ്പിയെത്തി നാദധാരകളെ ആവാഹിച്ചുകൊണ്ടുവന്നു ശങ്കരാഭരണത്തിന്റെ ജന്യമായ് പിറവികൊണ്ടൊരു ഹംസധ്വനിയിൽ ആദ്യമായി പാടി തുടങ്ങി രാമസ്വാമി ദീക്ഷിതർ ആരോഹണ അവരോഹണങ്ങളായി പാടി സ രി₂ ഗ₃ പ നി₃ സ  സ നി₃ പ ഗ₃ രി₂ സ രാഗസരിതയുടെ ഒഴുക്കിൽ ചലിച്ചു ഭക്തിഭാവം തുളുമ്പിയ സംഗീതം ശാന്തമാം ഹൃദയ ധമിനിയിൽ മധുരമായി സനാതന സാന്ദ്രമായ താളത്മജന്യമായി ജീ ആർ കവിയൂർ 12 02 2025 

ഏകാന്ത ചിന്തകൾ - 61

ഏകാന്ത ചിന്തകൾ - 61 ആഗ്രഹങ്ങൾ കാറ്റുപോലെ തുമ്പിൽ വീശി വിതുമ്പുന്ന മനസ്സിൻ്റെ സ്വപ്നം മെനയും. പക്ഷേ കടമകൾ മേലേറുമ്പോൾ സ്വപ്നങ്ങൾ അടർന്നു പകരും തീരത്ത്. ഉത്തരവാദിത്വം തോളിൽ ചുമന്ന് ജീവിതം യാഥാർത്ഥ്യത്തിലേക്ക് നീങ്ങും. നിറവും ഭാവവും നഷ്‌ടമാകുമ്പോൾ ആഗ്രഹങ്ങൾ മൌനത്തിൽ മറയും. വഴിമാറി നടന്ന നിമിഷങ്ങൾക്കായ് ഹൃദയം ഇടയ്ക്കൊരുവേള ചിന്തിക്കും. അതിനുമപ്പുറം, കടമകൾക്ക് മുൻപിൽ മനസ്സ് കുനിഞ്ഞ് കാത്തിരിക്കും വഴികൾ. ജീ ആർ കവിയൂർ 12 02 2025

"ശലഭ സ്വപ്നങ്ങൾ"

"ശലഭ സ്വപ്നങ്ങൾ" ചിന്തതൻ ചിറകിലേറി ശലഭമായി പാറി മനസ്സ് ചിത്രവർണ്ണ ശോഭയാൽ എന്നുള്ളം തുടിച്ചു നിന്നു. മഴവില്ലിൻ നിറമണിഞ്ഞ് നിൻ അകതാരിൽ വാഴ്‌വാനായ് സ്വപ്നങ്ങൾ പൂവിൻ തുമ്പിൽ തുമ്പിയായി തലോടി നിന്നു. കാലത്തിനോട് ചതി പറയാൻ ചുണ്ടുകൾ  ചലിച്ചുയെങ്കിലും സ്വപ്നങ്ങൾക്ക് ചൂടുപകരാൻ ആകുലമാർന്നു വീണ്ടും ഹൃദയം. നിഴലായി തേടിയെത്തും ഓർമ്മകളുടെ സ്നേഹവീട് പുതിയൊരു പ്രഭാതത്തിൽ ജീവിതവും പുതുകഥയാകും. ജീ ആർ കവിയൂർ 12 02 2025 

ഏകാന്ത ചിന്തകൾ - 60

ഏകാന്ത ചിന്തകൾ - 60 താഴെ വീണാൽ എഴുന്നേൽക്കാം വീണ്ടും, പുഴ ഒഴുകും പുതിയ വഴികളിൽ. മഴകെടുത്തിയ പൂക്കൾ ഇന്നും, പഴുത്ത് വീഴും പുതിയ സ്വപ്നങ്ങളിൽ. തോൽവി നഷ്ടമല്ല, പാഠമാണത്, ഇന്ന് ശ്രമിച്ചാൽ നാളെയൊരു വിജയം. നിഴൽ വന്നാലും നിൽക്കരുത്, വഴി തെളിയാൻ നീ തന്നെയാകണം. തടഞ്ഞ വഴികളിലോരോ നീക്കവും, വിജയത്തിനായ് ഒരു പുതിയ തുടക്കം. ആരംഭം കഠിനമെങ്കിലും ഒരു ദിനം, ഉയരാൻ തുണയാകും പരിശ്രമത്തിന്റെ വഴി. ജീ ആർ കവിയൂർ 12 02 2025

മലകളിലാകെ മാറ്റൊലി കൊണ്ടു

മലകളിലാകെ മാറ്റൊലി കൊണ്ടു മുരുകാ, മുരുകാ, വെണ്മേനിയഴകാ വാഴുക കാർത്തിക ദീപം തെളിഞ്ഞു നിൻ സന്നിധിയിൽ പൂമാല ചാർത്തി ഭക്തർ നമിക്കുന്നു കൈലാസപുത്രനായി, ഭക്തർ കാവടിയാടി ശരവണപോയ്കയിലേറി നില്ക്കും വേലിന്റെ തേജസിൽ ലോകം പ്രകാശിച്ചു കരുണ നിറയ്ക്കണമേ, ശരണം ശരണം ഭക്തർ പാടുന്നു: "ഹരഹര മുരുക ശരണം" പഴനിമലയിൽ പഞ്ചാമൃത അഭിഷേകം തിരുപ്പുറങ്കുന്റ്രം മലയെ വലം വെക്കുന്നു ശരവണ ഭക്തർ അണിനിരന്നു "ഹരഹര മുരുക" ശബ്ദം മലകളിലാകെ മാറ്റൊലി കൊണ്ടു ജീ ആർ കവിയൂർ 11 02 2025 

താരഹാരമണിഞ്ഞു രാവു നിനക്കായി

താരഹാരമണിഞ്ഞു രാവു നിനക്കായി താരഹാരമണിഞ്ഞു സ്വരരാഗ വസന്തം തീർക്കാൻ ഹൃദയ തമ്പുരു മീട്ടാൻ തരള മാനസയായ് നീ വരുമോ നീലനിലാവ് പൂത്ത നാളിൽ സന്ധ്യാരാഗം പാടുന്ന നേരം കാറ്റിൻ്റെ സുഗന്ധം ഉള്ളിലൊരു  സ്വപ്നങ്ങൾ നീ തീർത്തിടുമോ മന്ദഹാസം പൂക്കുന്ന നേരം ചന്ദന മിഴികളിൽ തേൻ നുകരും  നിന്‍റെ നാദ താളങ്ങളുടെ ഗീതലയം മൗനം പൂത്തു നിറയുന്നമ്പോൾ നക്ഷത്രങ്ങൾ വിരിയുന്ന രാത്രിയിൽ തെളിഞ്ഞൊരു നീല പൊലിമ  രാഗചിന്ത പരന്നൊഴുകിയിടുമ്പോൾ നീ ചെക്കേറുമോയെൻ ഏകാന്ത ചില്ലകളിൽ, ? ജീ ആർ കവിയൂർ 11 02 2025 

നിന്നോർമ്മപ്പുഴയരികിൽ (ഗാനം)

നിന്നോർമ്മപ്പുഴയരികിൽ (ഗാനം) നിന്നോർമ്മപ്പുഴ വീണ്ടുമൊഴുകി പരന്നു നെഞ്ചിലാകെ മധുരനോവ് പകർത്തി ജീവിതവഞ്ചി തുഴഞ്ഞു കരകാണാതെ  ജന്മ ജന്മങ്ങളായി തേടുന്നു മതിമറന്ന്  മിഴികളിൽ തുമ്പിപാറിയ കനവുകൾ ഹൃദയത്തിൻ ഗീതങ്ങളായി ചിതറുന്നു മുറിവുകൾക്കിടയിലും സ്നേഹമോതി നീ വരുമെന്നൊരു പ്രതീക്ഷയെകുന്നു കാറ്റിന്റെ പാട്ടിലൊഴുകും നാളുകൾ പൊന്നോണം പോലെ മാഞ്ഞുപോകുമ്പോൾ നീ നിറച്ച നനവാർന്ന സ്മൃതികൾ കണ്ണുകളിൽ തിളക്കമേറ്റി നിൽപ്പൂ  ജീ ആർ കവിയൂർ 11 02 2025 

ഏകാന്ത ചിന്തകൾ - 59

ഏകാന്ത ചിന്തകൾ - 59 വൈവിധ്യം ഭൂമിയിലെ സൗന്ദര്യമാണേ ഏതും ചേർന്നൊരു പൂന്തോട്ടമാണേ നീലാകാശത്തിൽ വീഥി തെളിയുമ്പോൾ പക്ഷികൾ പാറും സ്വതന്ത്രമായി വിഹായസിൽ മൂല്യം തുല്യമായി നിലനില്ക്കുമ്പോൾ സ്നേഹം തിരിഞ്ഞ് നിറയുമ്പോൾ മഴയും മഞ്ഞും ഒരുമിച്ചു ചേരുമ്പോൾ പെരുവഴിയിൽ പൂക്കൾ വിരിയുമ്പോൾ മനസ്സിൽ ഭേദഭാവം വളർത്തരുതെന്നോ പൂവിനൊരു നിറമേ നിർദേശരുതെന്നോ സമത്വ വെളിച്ചം ചൊരിയുവാനായി നമുക്കൊരുമിച്ചൊരു പാതയൊരുക്കാം ജീ ആർ കവിയൂർ 10 02 2025

ഓംകാരരൂപനേ

ഓംകാരരൂപനേ, ഓളി മങ്ങാതെ കാപ്പവനെ ഒഴിക്കുക മമ ദുഃഖങ്ങളൊക്കെ, കലിയുഗ വരദനെ കാന്താരഗിരിയില്‍ തപം ചെയ്യുവോനേ കുമാരസോദരനെ, കാക്കുക കരുണയാൽ ശരണം ശരണം അയ്യപ്പനാഥാ ശരണം ശരണം ധര്‍മ്മശാസ്താവാ പമ്പാനദിയില്‍ മുങ്ങി പാപങ്ങൾ അകറ്റി കരിമല ചവുട്ടി, പടി പതിനെട്ടു കയറി തിരുനാമം പൂവിതളായ് വിരിയട്ടെ "തത്വമസി" പൊരുളറിഞ്ഞ്, മനം പാടട്ടെ ശരണം ശരണം അയ്യപ്പനാഥാ ശരണം ശരണം ധര്‍മ്മശാസ്താവാ ശബരിമല തഴുകിവരും കാറ്റിനു ഗന്ധമേകി ഭക്തർ തൻ മനസ്സിൽ നിറയും ഭഗവാനെ  ചന്ദന ചരിതനേ, ലോക രക്ഷകനേ ശരണഗതവത്സലനെ, അയ്യപ്പ ദേവ ശരണം ശരണം അയ്യപ്പനാഥാ ശരണം ശരണം ധര്‍മ്മശാസ്താവാ ജീ ആർ കവിയൂർ 10 02 2025

മറക്കാനാവുന്നില്ല... ( പ്രണയ ഗാനം)

മറക്കാനാവുന്നില്ല... (പ്രണയ ഗാനം) മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാവുന്നില്ലോ സാമീപ്യം നിന്നോർമ്മകളെന്നിൽ പുലർകാല നീരണിയും മഞ്ഞ് തുള്ളിപോൽ. വിരഹത്തിൻ നോവിന് ആശ്വാസമായ് വന്നുനീ കവിളിൽ ചുണ്ടമർത്തിയ വല്ലാത്തൊരു അനുഭൂതി സിരകളിലിന്നും വാടാമുല്ലതൻ നറുമണം ലഹരിയാവുന്നു. ചിങ്ങമാസ പൂവിന്റെ മധുര ഗന്ധം നിന്റെ സ്‍മൃതികളായ് മനസ്സിലൊഴുകുന്നു കാത്തിരിപ്പിൻ രാവുകൾ നീളുമ്പോൾ ചാരുലതയെ പോലെ കുളിർക്കാറ്റിൽ ഞാനുമിളകിയാടുന്നു. നിറമങ്ങാത്ത മഴവില്ലിൻ ചാരുത നിൻ സ്നേഹരാഗമിന്നും ഒരു പാട്ടിനായ് ചേർത്ത് ഒരുക്കിയവരികളിലെൻ ഹൃദയതാളം തുടികൊട്ടി. ജീ ആർ കവിയൂർ 09 02 2025

ഏകാന്ത ചിന്തകൾ - 58

ഏകാന്ത ചിന്തകൾ - 58 ചുറ്റും കൂട്ടം വന്നാലുമെങ്കിലും, ഒറ്റപ്പെടുന്നത് എവിടെയോ ഇന്നെങ്കിൽ, കൈ പിടിക്കുമെന്ന് തോന്നിയവരും, കാലം പോലെ മാറിപ്പോകും. വിശ്വാസത്തിനായ് കൊതിച്ചെഴുതി, വാക്കുകൾ കാറ്റിൽ പറന്നു നീങ്ങി, നിഴലേറെ കൂടെയുണ്ടായാലും, തണലാവുന്നത് അപൂർവം. തളർന്ന ഹൃദയം സാന്ത്വനത്തിനായ്, ആരോ വന്നെത്തും എന്നൊരാശ, പക്ഷേ അവസാന നിമിഷത്തിൽ, അതിന് സാക്ഷി സ്വയം മാത്രം! ജീ ആർ കവിയൂർ 09 02 2025

"ജീവിതവസന്തം ഇനിയും വിരിയും

"ജീവിതവസന്തം ഇനിയും വിരിയും വാടിയ കായകൾ വെളിച്ചത്തിനായി കാത്തുനില്ക്കുമ്പോൾ, ക്ലാന്തമായ മനസ്സ് രാത്രിയെ ആശ്ലേഷിക്കുമ്പോൾ, നിശ്ശബ്ദമായ ചന്ദ്രൻ മന്ദഗാനം പാടുമ്പോൾ, നാമറിയാതെ ഒരു വസന്തം വിരിയുന്നു. ഒരു മന്ദഹസിതം, ഒരു നിശ്വാസം, പ്രതീക്ഷ പുതുതായി ആകാശം വരയ്ക്കും, തോരാത്ത മഴയിലും, മറയാത്ത നിഴലിലും, പുതിയ സ്വപ്നങ്ങൾ വിടരുന്നു. കാലങ്ങൾ കടന്നുപോകും, സത്യങ്ങൾ നിലനിൽക്കും, നഷ്ടങ്ങൾക്കും വേദനകൾക്കും അപ്പുറത്ത്, സ്നേഹത്തിന്റെ മധുരം കടന്നു പോകുമ്പോൾ, ജീവിതം വീണ്ടും വിരിയും, പൂവിരിയും. ജീ ആർ കവിയൂർ 09 02 2025

നിന്നിലെ വസന്തഗീതം (ലളിത ഗാനം)

നിന്നിലെ വസന്തഗീതം ( ലളിതഗാനം) കരിമഷിപടർന്ന മിഴികളിൽ കണ്ടു കണ്ണാടിയിലെന്നപോലെ എൻ മനസ്സ് നിലാത്തണലായ് നിന്നിൽ മിന്നി മറഞ്ഞു മിഴിവായ് പെയ്തൊരു സ്വപ്നനിശ. മൗനം നിറഞ്ഞ കണ്ണുകൾ കഥപറഞ്ഞു ചിത്രമായ് തീർന്നുവോ ചിത്തവീഥികൾ നിന്റെ ഓർമ്മകളാൽ നയനം നിറഞ്ഞു നിഴലായി നിന്നെ തേടുന്നു വീണ്ടും. കാറ്റിൻ ശലഭങ്ങൾ ചുംബിച്ചു പോയ് ഹൃദയത്തിൻ തീരത്ത് നീരാഴിയാം നിറമാർന്ന പ്രണയ സ്വരങ്ങളാലെ ചുണ്ടുകളിൽ മുഴങ്ങും വസന്തഗീതം. കാണാതിരിക്കാൻ തോന്നുമോ ഒരുനാൾ? നിന്നെയെന്നിൽ മറക്കുമോ ഒരു യാമം? സൂര്യനും ചന്ദ്രനും സാക്ഷിയാകേ സാഗരമെന്നിൽ തിരമാലയായ്. ജീ ആർ കവിയൂർ 08 02 2025

നീയല്ലേ ( ഗാനം)

നീയല്ലേ (ഗാനം) സൂര്യപ്രകാശമെന്നോ? അതു നീയല്ലേ നിലാവായ് തഴുകിയ സ്വപ്നം നീയല്ലേ ഞാനൊരു കാറ്റ്, നീ തണലായി കൂടെയില്ലേ ഞാനൊരു ഒഴുകുന്ന പുഴ, നീ കരയാകി കൂടെ നിൽക്കില്ലേ എൻ്റെ രാത്രികളിൽ നീ കൂടെയുണ്ടാവുമോ? അതേ, സ്വപ്നങ്ങളിൽ എപ്പോഴും നീയല്ലേ എൻ്റെ വാക്കുകളിൽ മാധുര്യം, സംഗീതമായ് നീയല്ലേ ജീവിത യാത്രയിൽ ഒറ്റയായ്, വഴികാട്ടിയാകുന്നത് നീയല്ലേ ഭ്രമമണിഞ്ഞ ഈ ലോകത്തിൽ, ഒരേ സത്യമായ് നീയല്ലേ മഴത്തുള്ളികളിൽ നിൻ സ്നേഹം, ഒരോ മണിയായി തൊട്ടല്ലേ ഹൃദയതാളത്തിൽ എഴുതിയ, പ്രണയ ഗീതമായ് നീയല്ലേ ജീ ആർ കവിയൂർ 08 02 2025

എൻ ഹൃദയ രമണാ (ലളിതഗാനം)

എൻ ഹൃദയ രമണാ (ലളിതഗാനം) എൻ ഹൃദയ രമണാ നീ കനവിൽ നിന്നും നിലവിലേക്ക് വരുമോ? മഴത്തുള്ളികളിൽ ഞാൻ നിന്നെ തേടി, എൻ സ്വപ്നങ്ങൾ ചൊരിയുമോ കണ്ണുകളിൽ? നിശ്ശബ്ദരാത്രികൾ നെഞ്ചിൽ തണുപ്പ്, നിൻ വാക്കുകളാൽ ഉഷസ്സ് തെളിയിക്കുമോ? കണ്ണീരിൻ തണലിൽ ഉണർന്നോരുരാവു, നിൻ സ്പർശത്തിൽ പൂവായി വിരിയുമോ? എൻ മനസ്സിന്റെ രാഗങ്ങൾ, സാഗരതീരത്തെ കാറ്റായി വരുമോ? ജീ ആർ കവിയൂർ 08 02 2025

നിന്റെ ഓർമ്മകളുടെ തീ (ലളിത ഗാനം)

നിന്റെ ഓർമ്മകളുടെ തീ (ലളിത ഗാനം) രക്തനാളങ്ങളിൽ അഗ്നിപടർന്നൊഴുകും, നിന്റെ പേരിൽ ഞാൻ ദാഹിച്ചു വലഞ്ഞു. ഹൃദയസ്പന്ദനത്തിൽ നിൻ ശബ്ദം കേൾക്കുന്നു, കാറ്റിനോടും ഞാൻ നിന്നെ ചോദിക്കുന്നു. രാത്രികൾ ഉണരുമ്പോൾ നീ വരുമോ? വേദനയുടെ പാതയിൽ സ്വയം മറയുമോ? കൊഴിഞ്ഞു പോയ നാളുകൾ ഇനി തിരികെവരുമോ? കാണാത്തൊരു സ്വപ്നം നിറയുമോ? മിഴികൾ ഒഴുകുമ്പോൾ കരയുമോ നീ? നിശ്ശബ്ദരാവുകൾ കണ്ണീരിലാവുമോ? ഓർമ്മകളെൻ ജീവിതത്തെ നയിക്കുമോ? നിന്റെ സ്നേഹത്തിൽ ഞാൻ പുഞ്ചിരിയുമോ? ജീ ആർ കവിയൂർ 08 02 2025

ഏകാന്ത ചിന്തകൾ - 57

ഏകാന്ത ചിന്തകൾ - 57 നീതി നീങ്ങും സമയമൊഴുക്കിൽ, നിമിഷങ്ങൾ മാത്രം നിലനിൽക്കും. വിജയമെന്ന് കരുതി വീർപ്പുമുട്ടരുത്, പരാജയത്തിന് മുൻപിൽ മുട്ടുമടക്കരുത്. ഒരു കാറ്റ് വീശും, മൂടും കണ്ണുകൾ, മറുപടി നൽകും തുച്ഛമായ വാക്കുകൾ. നിരാശ പൊങ്ങും, പക്ഷേ സന്ധിവേണ്ട, വേറൊരു പാത തെളിയും നേരത്തേ തന്നെ. മൺതരിയിൽ വിതച്ച് ഒരിക്കൽ പുഞ്ചിരി, വിത്തുകൾ ഫലിക്കും, കാലം തീർന്നിട്ടു. അവിശ്വാസത്തിൻ ജാലകങ്ങൾ അടച്ച്, ആത്മവിശ്വാസം തഴുകട്ടെ വഴികൾ! ജീ ആർ കവിയൂർ 08 02 2025

"പ്രതീക്ഷയുടെ സ്വപ്നങ്ങൾ"

"പ്രതീക്ഷയുടെ സ്വപ്നങ്ങൾ"  നേരമതായില്ലേ ഒരുനോക്കു കാണുവാൻ നേർത്ത പദചലങ്ങൾക്കു കാതോർക്കുന്നു മിഴികളിലൊളിപ്പിച്ച മധുരമിഴിനോവുകൾ നിശബ്ദതയിൽ ഞാൻ തേടിനോക്കുന്നു ചന്ദ്രിക കുളിർമയിൽ നിൻ സ്നേഹസ്മിതം മനസ്സിൻ തിരമാലകളിൽ നിറയുന്നു കാറ്റിനോട് ചൊല്ലി ഞാൻ ചോദിച്ചുവോ നിൻ്റെ സ്നേഹഭാഷ ചുണ്ടിൽ വിരിയുമോ ഒരിക്കൽ വരവേണമെൻ ചാരത്ത് നിശ്ശബ്ദമായ് എന്നിലേക്ക് ചേർന്നു നിൽക്കുവാൻ വേനൽ തീരുന്നെൻ പ്രണയത്തിൻ ആലിലയിൽ ഒരു തുള്ളി മാധുര്യം തരുമോ? ജീ ആർ കവിയൂർ 08 02 2025 

ചന്ദന പൊട്ട് ചാന്ത് പൊട്ട്

ചന്ദന പൊട്ട് ചാന്ത് പൊട്ട് ചന്ദന പൊട്ട് ചാന്ത് പൊട്ട് ചാരുത തൂകും കുളിർ കാറ്റ് ചാരുമുഖി നിൻ പുഞ്ചിരിയാൽ ചിത്തമാകെ തുള്ളികളിച്ചുവല്ലോ പറവകളോതിയ പാട്ടു കേട്ടോ? പൊന്നിലാവിൻ താളം കണ്ടോ? പാട്ടിലൊളിപ്പിച്ച മധുരസുന്ദരി ഹൃദയത്തിൻ്റെ രാഗമറിയുമോ? കൊഴിഞ്ഞുപോകും കന്നിപൂവോ? ഒരുനാൾ വീണ്ടും വിരിയുമോ? കണ്ണിൽ തീരാത്ത കാത്തിരിപ്പായ് മനസ്സിന്നും സ്വപനംതേടുന്നു! ജീ ആർ കവിയൂർ 07 02 2025

ഏകാന്ത ചിന്തകൾ - 56

ഏകാന്ത ചിന്തകൾ - 56 ജീവിതം പാഠം പഠിപ്പിക്കും വേദനയറിയാതെ സുഖം മനസ്സിലാവുമോ? കായലറിയാതെ കടൽ സ്വപ്നം കാണുമോ? ഇരുട്ട് താണ്ടിയാലേ വെളിച്ചം മനസ്സിലാവൂ, മഴയൊടുങ്ങിയാലേ സൂര്യൻ കിരണമേകൂ! വേദനിച്ച ഹൃദയംമാത്രമേ സ്നേഹം പകരൂ, നഷ്ടപ്പെട്ടാൽ മാത്രമേ ഓർമ്മകൾക്കു മണമാകൂ! കഠിനാധ്വാനം വിട്ടേ മനസ്സു നിറയുമോ? തണലറിഞ്ഞാലേ വൃക്ഷത്തിൻ സുഖം മനസ്സിലാവൂ! കാലം ഒരു ഗുരുവാണ്, പാഠങ്ങൾ അനന്തം, കൈവിട്ടു പോയതിൽ കരയാതെ മുന്നോട്ട് പോകാം! ജീ ആർ കവിയൂർ 07 02 2025

നവതി പൂക്കുന്ന നേരത്ത്

നവതി പൂക്കുന്ന നേരത്ത് നവതി പൂക്കുന്ന നേരത്ത്, ഹൃദയം നിറഞ്ഞ ആശംസകൾ! ജീവിത വഴികൾ താണ്ടിയെത്തി, അങ്ങേക്ക് ഇന്നു മഹോത്സവം! സ്നേഹത്തിനും ധർമ്മത്തിനും, മാർഗദർശി ആയ ജീവിതം! ആശീർവാദം വിതറിയിട്ട്, നിലക്കുന്നൊരു ദീപസ്തംഭം! ആരോഗ്യവും സന്തോഷവും, ഇനിയും നിറയട്ടെ ദിനങ്ങൾ! നൂറാം പടിയിലേക്കുമൊരു, സൗഭാഗ്യവും ശാന്തിയുമേറട്ടെ! ജീ ആർ കവിയൂർ 07 02 2025 കൃഷ്ണൻകുട്ടി അമ്മാവൻ്റെ നവതി ആഘോഷം വേണ്ടി എഴുതിയത് 

ഏകാന്ത ചിന്തകൾ - 55

ഏകാന്ത ചിന്തകൾ - 55 ആരോഗ്യം തന്നെയാകുന്നു എല്ലാം തന്നെയോ പ്രധാനമെന്നു, കരുതി നിന്ന കാലമെത്ര? രോഗം വന്ന നിമിഷത്തിനായ്, ശരീരത്തിനാണു ചിന്തയത്ര! സമ്പത്തും പേരും മാത്രം വച്ചു, ജീവിതം ആനന്ദമാകുമോ? ഉള്ളിലെ ദുഃഖം ആരറിയൂ, നൊന്തു ജീവിച്ച നീയുമോ? രോഗം വന്നാൽ അറിയുമല്ലേ, ആരോഗ്യം മാത്രമേ മുള്ളൂ! ജീവിതത്തിൽ വലിയ നേട്ടം, നല്ലൊരു സന്തോഷമാകുന്നു! ജീ ആർ കവിയൂർ 07 02 2025

തേങ്ങുമെൻ മനസേ

തേങ്ങുമെൻ മനസേ തേങ്ങുമെൻ മനസേ തേടുവതാരേ നീ മൗനം നിറയും രാത്രികളിൽ... നീ വന്നു ചേർന്നാൽ മിഴികൾ പകർത്തും കഥകളുടെ നിറവൊരുക്കി സ്വപ്നം വിതയ്ക്കും... നേരം മറന്നൊരു പാതിര യാമത്തിൽ നിന്റെ ശബ്ദം കാറ്റല മുരളികയായ് മൂളി മിഴിയിലൊഴുകിയ ഓർമ്മകളാകുമ്പോൾ ഹൃദയത്തിലൊരു നിഴലായി നീ... വെളിച്ചമായ് വരുമോ ഇന്നുമെൻ വഴികളിൽ? ഒറ്റവാക്കു ചൊല്ലുമോ വീണ്ടും? നിനക്ക് എന്നെ ഇഷ്ടമാണെന്നു ജീ ആർ കവിയൂർ 06 02 2025

കനവിൻ അക്ഷരക്കൂട്ട്

മിഴിതുറന്നാലും നിനവാകട്ടെ! നീയെൻ നനവാർന്ന കിനാവ് നീറും ഇടനെഞ്ചിൽ വിരിയും മധുര നോവിൻ നറു സുഗന്ധമോ നിഴലാർന്ന നിലാ കുളിരോ?! മിഴികളിൽ കനലായ് തീരുന്നുവോ  ഓർമ്മകളിൽ മഴയായി പൊഴിയുന്നുവോ നിൻറെയൊരോ സ്പർശം തേടി കാറ്റിനോടൊത്ത് മാനസ സഞ്ചാരം നിറവുള്ള പ്രണയ വാക്കുകൾ വിരൽ തുമ്പിലൂടെ കാവിതയായ്  മരിക്കാതെ മനസ്സിലാഴത്തിൽ നാളേക്കുള്ള ശബ്ദമാകുന്നു വിരഹച്ചായൽ തീർക്കുന്നു നീ വരുമെന്നു കരുതിയെന്നും നാളെയെല്ലാം സ്വപ്നങ്ങളായ് മിഴിതുറന്നാലും നിനവാകട്ടെ! ജീ ആർ കവിയൂർ 06 02 2025

മിഴിതുറന്നാലും നിനവാകട്ടെ!

മിഴിതുറന്നാലും നിനവാകട്ടെ! നീയെൻ നനവാർന്ന കിനാവ് നീറും ഇടനെഞ്ചിൽ വിരിയും മധുര നോവിൻ നറു സുഗന്ധമോ നിഴലാർന്ന നിലാ കുളിരോ?! മിഴികളിൽ കനലായ് തീരുന്നുവോ  ഓർമ്മകളിൽ മഴയായി പൊഴിയുന്നുവോ നിൻറെയൊരോ സ്പർശം തേടി കാറ്റിനോടൊത്ത് മാനസ സഞ്ചാരം നിറവുള്ള പ്രണയ വാക്കുകൾ വിരൽ തുമ്പിലൂടെ കാവിതയായ്  മരിക്കാതെ മനസ്സിലാഴത്തിൽ നാളേക്കുള്ള ശബ്ദമാകുന്നു വിരഹച്ചായൽ തീർക്കുന്നു നീ വരുമെന്നു കരുതിയെന്നും നാളെയെല്ലാം സ്വപ്നങ്ങളായ് മിഴിതുറന്നാലും നിനവാകട്ടെ! ജീ ആർ കവിയൂർ 06 02 2025

നനവാർന്ന കനവ്

നനവാർന്ന കനവ്  നീ ഉണ്ടെങ്കിൽ കിനാകാണാൻ ഒരു സുഖം തന്നെ നിന്നിൽ വിരിയും പ്രണയാക്ഷാരങ്ങളുടെ തുടിപ്പുകൾ വിരിയും മനോഹര ഗീതങ്ങൾ സ്വപ്നങ്ങളാകാം മഴത്തുള്ളികളിൽ നിറഞ്ഞു പൊഴിയുന്ന മധുരതരംഗം നിന്റെ സ്പർശമേ തീരാ പ്രവാഹമോ  ഹൃദയത്തിൻ താളം പെരുകുമ്പോൾ നിഴലായ് നീ തൊടുമ്പോഴേക്ക് മിഴികളിൽ മൗനം പകലാവുന്നു ഒരു നോക്കിലെ സ്നേഹ ഗന്ധം മറക്കാനാവാതെ മരണമാത്രം നീ ഉണ്ടെങ്കിൽ നാളെയെല്ലാം ഒരു കാവ്യമായ് പൊഴിയുമെന്നെൻ സ്വപ്ന പൂവിരിയാൻ നിന്റെ വരവായ് ഞാൻ കാത്തിരിപ്പു ജന്മജന്മാന്തരങ്ങളായ്  ജീ ആർ കവിയൂർ 06 02 2025

സമയം കടന്നുപോയല്ലോ?!

സമയം കടന്നുപോയല്ലോ?! വിരഹരാഗം മൂളുമ്പോഴും മനസ്സിൻ ചില്ലയിലെ കിളി ആരയോ നിനച്ചു പാടി മധുര നോവ് പകരും ശോക ഗാനം നിഴലായി നിന്നെ തേടി പാടിയ പാട്ടുകൾ വിങ്ങുന്നു സമയത്തിനിടയിൽ ഞാനും നിനച്ചിരിഞ്ഞു നിന്നെ കാത്തു മൺ ചിരാതുകൾ കൺ ചിമ്മി  എൻ കാഴ്ചയിൽ നിനക്കായ് പുതിയ വേഷം തേടാതെ നിന്റെ സ്മരണയിൽ ഞാൻ നിലകൊള്ളും ഒറ്റ നോട്ടത്തിൽ തീരുന്ന പ്രണയ ഗതി ഞാനറിഞ്ഞില്ല പോകാതെ നിന്നെ കുറിച്ച്  നോവിൻ ഭാവമോടെ പാടി പുതിയ ചിരിയിൽ വീണു പോകാതെ നിന്റെ ഓർമ്മകൾക്ക് ശ്വാസം തീരാത്ത ദു:ഖം തനിയെ സമയം കടന്നുപോയല്ലോ ജീ ആർ കവിയൂർ 06 02 2025

ഏകാന്ത ചിന്തകൾ 54

ഏകാന്ത ചിന്തകൾ 54 തനിക്കുള്ളില്‍ തീര്‍ന്നുപോകും ചിന്തകളുടെ കറുത്ത മിഴി, സ്വന്തം വഴി മറക്കുന്നവന്‍ അറിയുമോ വെളിച്ചത്തിന്റെ തീ? പടര്‍ന്നുനില്ക്കും ഭയത്തിൻ മൂടല്‍ ഒളിച്ചോടും അവൻ തന്നേ, കണ്ണടച്ച് പുഞ്ചിരിക്കാതെ കഴിയുമോ ഇരുൾ മാറവേ? നിഴലിനോട് നോക്കി ചൊല്ലും, "നീ ഞാനല്ല, പോകണം നീ!" മറന്നുപോകും അതാണ് സത്യം, നിഴലിലും ഉണ്ടാകാം പ്രകാശം! ജീ ആർ കവിയൂർ 06 02 2025

"നിന്റെ ഓർമ്മകളിൽ"

"നിന്റെ ഓർമ്മകളിൽ"  നോക്കിൽ നിൻ്റെ ഒരു നോക്കിൽ നിനച്ചിരിക്കാതെ തരിച്ചുപോയ നേരം വാക്കിൽ നിൻ്റെ ഒരു വാക്കിൽ മധുരത്തേൻ മനസിൽ നിറഞ്ഞു കാറ്റിൽ നിൻ്റെ കാർക്കുന്തലത്തിൻ ഗന്ധം കനവിലോ, നിനവിലോ എന്ന് അറിയാതെ നിന്നു കള്ളചിരിയിൽ നിൻ്റെ കള്ളചിരിയിൽ നിലാവു പെയ്തു മനസ്സാകെ നിറഞ്ഞുവല്ലോ നിൻ്റെ മറുമൊഴിയിൽ ഒരു മോഹനനിമിഷം മിഴിയിലഴകായി വിരിയാതിരുന്നോ? കരളിൽ ഒരു താളം നീ ഉണർത്താതേ നിശബ്ദത ഞാൻ കൊണ്ടാടാതിരുന്നോ? മഴയായ് തഴുകും നിൻ നർമ്മമൊഴിയിൽ മനസ്സാകെ ഒരുനാൾ നനഞ്ഞില്ലയോ? നിൻ ഓർമകളിൽ പൂവായ് വിരിയും നിറമൊന്നാകുമോ, മറവിയാകുമോ? ജീ ആർ കവിയൂർ 06 02 2025

മൗനതീരങ്ങളിൽ നീ

മൗനതീരങ്ങളിൽ നീ നീ എന്നുള്ളിൽ തെളിയും ദിവ്യജ്യോതിസ് അല്ലോ നിനക്കായ് മാത്രം പാടുന്നു ദിനരാത്രങ്ങൾ സഖിയെ ഓർമ്മകൾ കൂടു കൂട്ടും മനസിൻ്റെ ഉള്ളിലായ് സപ്തസ്വരങ്ങൾ ചേർത്ത് എഴുതി പാടുവാൻ മോഹം നീലവാനം ചുംബിച്ചു മേഘം ഞാൻ വരച്ചു വാരിധിയുടെ തേൻ തുള്ളി സ്വപ്നമഴയായി പെയ്തു ചന്ദനവാത്സല്യത്തിൽ ഹൃദയഗീതം പെയ്തു മൗനതീരങ്ങളിൽ നീ ഒന്നിനു കൂടി വരുമോ? (രാഗം: യമുനാ കല്യാണി) ജീ ആർ കവിയൂർ 05 02 2025 

നിൻ്റെ ഓർമ്മകളുടെ മാറ്റൊലി

നിൻ്റെ ഓർമ്മകളുടെ മാറ്റൊലി നിന്നോർമ്മകൾ കണ്ണുനീരായി പുനർജനിക്കുന്നു, കാത്തിരിപ്പിൻ പച്ചവെയിലിൽ നിറയുന്നു ചിന്തകളായി. നിന്റെ വരികൾ കാറ്റിലാഴ്ന്നു കാതിൽ മുഴങ്ങുന്നു, മൌനരാത്രികൾ നിന്നെ തേടി പ്രണയഗീതമാവുന്നു. നിറഞ്ഞ ഹൃദയത്തിൽ വേദനയുടെ തലോടലുകളുടെയുള്ളിൽ, നീ പറഞ്ഞതുപോലെ കാലം പിന്നിട്ടാലും സ്നേഹം മരിക്കില്ല. നിന്റെ സ്മരണകളിൽ ഞാൻ മറഞ്ഞാലും നിനവുകൾ വിടരില്ല, ഓർമകളായി കണ്ണീരിലാഴ്ന്ന് സഹനഗാനമാവുന്നു. ജീ ആർ കവിയൂർ 04 02 2025

അനുരാഗ കുളിരിൻ്റെ സംഗീതം

അനുരാഗ കുളിരിൻ്റെ സംഗീതം തേവാര പടികടന്നകലുന്ന പകലിൻ്റെ പദനിസ്വനം അകലുമ്പോഴായ് അകലെ കുങ്കുമണിഞ്ഞ വാനത്തിൻ  പാൽപുഞ്ചിരി മുഖവുമായ് എത്തും പൊൻനിലാവിൻ തണലിലായി ചാവടി വാതിലിനരികെ വന്നു കുളിർകൊഞ്ചലുമായ് നിൽക്കുമീ രാവിൽ പൂമഴയായ് നീയെത്തുമ്പോൾ ഹൃദയഗീതം ഉണരുന്നതായ് മിഴികളിൽ തീരാത്ത മോഹം മനസിനാകാശം നിറച്ചിടുമ്പോൾ മന്ദഹസിച്ചു നോക്കുന്ന നേരം നക്ഷത്രവും കനവിലാകും ഓർമകളാൽ നിറയുന്ന ഹൃദയം പ്രണയമോഹന സ്വപ്നമാകും ജീ ആർ കവിയൂർ 04 02 2025

എൻ പ്രണയഗാനം

എൻ പ്രണയഗാനം എന്ന് എന്നും നിന്നെ കാണാൻ കാത്തിരുന്നൊരു നാളുകളിൽ കണ്ടു കൊതിതീരുമുന്നെ നീ കടന്നകന്ന് പോയത് എവിടെ എന്നെ നീ മറന്നു പോയതോ എന്റെ സ്വപ്നങ്ങളിൽ നിന്നെ കാണാം നിന്റെ നിഴലുകൾക്കൊണ്ട് ഞാൻ മിഥുനമായ കാലങ്ങൾ കാത്തിരിക്കുന്നു നിന്റെ ചിരിയിൽ ഞാൻ മുങ്ങും നിന്റെ സ്പർശത്തിൽ ഹൃദയം പൊട്ടും ഈ സ്നേഹത്തിന്റെ വഴികളിൽ നിനക്ക് മാത്രമായിരിക്കും എന്റെ പാത നിഴലെന്നായി നിന്നരികിൽ അകലാതിരിക്കുമെന്നുറപ്പ് ഞാൻ നീയൊരിക്കലുമറിയാതെ നീ എൻ ഗാനമായി മാറുന്നുവല്ലോ! ജീ ആർ കവിയൂർ 04 02 2025

ഏകാന്ത ചിന്തകൾ 53

ഏകാന്ത ചിന്തകൾ 53 വിവിധ നിറങ്ങളിൽ ചിതറിയൊരു ലോകം, അനുരാഗവും ദു:ഖവും ചേർന്ന് പടർത്തുന്നു. ഓർമ്മകൾ ഒരുപാട് കാലം തങ്ങളായ്, ശ്രാവണ ചന്തം പോലെ അനുസ്മരിച്ചെക്കുന്നു. മഴ തുള്ളികളിൽ വീണ വീണൊരു പ്രണയം, ഹൃദയത്തിന്റെ അളവുകൾ കാണാം. നമുക്ക് കിട്ടുന്ന ദൂരവും സമീപവും, പുതിയ ദിശകളെ തേടിയെത്തുന്ന വെളിച്ചം. പ്രകൃതിയുടെ വിരൽക്കെട്ടിൽ സൃഷ്ടി പടർന്നിരിക്കുന്നു, പുത്തൻ അർത്ഥങ്ങൾ പടിഞ്ഞൊട്ടുന്നു മനസ്സിൽ. ആസ്വദിച്ച കാലങ്ങളിലേക്കു തിരിയുമ്പോൾ, തെറ്റായ വഴികൾക്കും കൃത്യമായ വഴി തെളിയുന്നു. ജീ ആർ കവിയൂർ 04 02 2025

ശരണം ശരണം മുരുക

ശരണം ശരണം മുരുക ശരണം ശരണം മുരുക ശരണം ശരണം മുരുക പഴനിമലവാസ, കരുണാമയനേ മുരുക ആഴിക്കും മൂഴിക്കും നാഥാ  അഴകോലും അണ്ടിവടിവേല അലിവറും നീ അഴലോക്കെയകറ്റി  അകതാരിൽ നിറയണേ മുരുക  വീരവേലേ, ശത്രുനിഗ്രഹ നിൻ തേജസ്സാൽ ഭയമകലുമല്ലോ കരുണയുടെ കടലല്ലേ നീ ഭഗവാനേ തിരു അരുളാലെ അടിയങ്ങളെ സംരക്ഷണമേ ശരണം ശരണം മുരുക ശരണം ശരണം മുരുക ശരണം ശരണം മുരുക പഴനിമലവാസ, കരുണാമയനേ മുരുക കുനിഞ്ഞോരു ശിരസ്സിൽ കാരുണ്യം ചൊരിയുന്നു നിൻ്റെ ചരണാംബുജം പൂജിക്കുന്നെൻ കന്താ, നിൻ രവം മുഴങ്ങട്ടെൻ ഹൃദയത്തിൽ നിൻ നാമസ്മരണ നിത്യം തുളുമ്പണേ മുരുക ശരണം ശരണം മുരുക ശരണം ശരണം മുരുക ശരണം ശരണം മുരുക പഴനിമലവാസ, കരുണാമയനേ മുരുക ജീ ആർ കവിയൂർ 04 02 2025

നിന്നെ ഓർത്തു ഇന്നും

നിന്നെ ഓർത്തു ഇന്നും ഞാനൊരു പാട്ടുപാടുന്നു, അന്ന് നമ്മൾ പറഞ്ഞ ആ കഥകളും ഇനിയുമുണ്ട് എന്റെ ഉള്ളിൽ. നിന്റെ ഓർമ്മകളുടെ മണം ഇന്നും എന്റെ ശ്വാസത്തിൽ പരക്കുന്നു, ആ രാപ്പകലിൽ കാറ്റിൽ പടർന്നു നിറഞ്ഞു നിന്നിരുന്നുപോലെ. നിന്റെ ചിരിയുടെ മാധുര്യം ഇന്നും എന്റെ ഹൃദയത്തോട് ഉണർന്നിരിക്കുന്നു, ആ നിലാവിന്റെ രാത്രി, നീ എന്റെ നിഴലായി കൂടെയുണ്ടായിരുന്നതു. നീ എത്ര ദൂരം പോയാലും എന്റെ കണ്ണിൽ നീ ചെന്നില്ല, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സമാധാനമായി നിന്നെ ഞാൻ ഓർത്തുപോരുന്നു. ആഗ്രഹങ്ങളിൽ ഇന്നും നിന്റെ പേരെഴുതിയിട്ടുണ്ട്, എല്ലാ രാത്രികളിലും നീ എന്റെ സ്വപ്നങ്ങളിൽ ഒളിച്ചുവസിക്കുന്നു. നിന്റെ മിഴികളിൽ ഞാൻ കണ്ടത് സന്ധ്യയിലെ ശാന്തത, ആ സ്മരണകൾ ഇപ്പോഴും എന്നിൽ നിന്നു വിട്ടുപോകുന്നില്ല. ജീ ആർ കവിയൂർ 23 10 2024

അനുരാഗമഴ (ലളിത ഗാനം)

അനുരാഗമഴ (ലളിത ഗാനം) അകലെയാണെങ്കിലും നിന്നോർമ്മകളാൽ എൻ മനസ്സിൽ നിൻ സാമീപ്യ സുഗന്ധം ഞാനറിയുന്നു  നിഴലായെങ്കിലും നീ എൻ വഴികളിൽ തണലായി ഹൃദയത്തിൻ ആഴങ്ങളിൽ  സ്നേഹമരമായ് പൂത്തു നിൽക്കുന്നു ഓർക്കുമ്പോൾ മധുരിപ്പു നിറയുന്നു ഉള്ളകത്തിൽ കാത്തിരിപ്പിന്റെ മഴയിലും നിൻ സ്നേഹം പെയ്തിറങ്ങുന്നു ജീ ആർ കവിയൂർ 03 02 2025

ആരുണ്ട്

ആരുണ്ട് എന്നെ ഈ സങ്കട കടലിൽ നിന്നുമെന്നെ കരകയറ്റാൻ കർത്താവേ നീ അല്ലാതെ മറ്റാരുണ്ട് എനിക്ക് കൂട്ടിനായി എൻ രക്ഷകനെ കർത്താവേ യേശു നാഥാ ആകെയുള്ള പാതയിൽ നീ മാത്രമെൻ നായകൻ എന്റെ ഹൃദയത്തിനുള്ളിലെ പ്രണയം നീ തന്ന അപാരമായ കരുണയിൽ നിന്നെ ഞാൻ കാണുന്നു നിന്റെ സാന്നിധ്യം എനിക്ക് ധൈര്യമാകുന്നു നിന്റെ ശബ്ദം എന്നാൽ വാഴ്ത്താൻ കരുത്തും നിന്റെ അനുഗ്രഹത്തിൽ എനിക്ക് ജീവിക്കാനാകും കഷ്ടങ്ങളുടെ നിസ്സഹായതയിൽ തുണയായി നീ നിന്റെ പ്രേമത്തിൽ നിന്നുമെനിക്ക് പോകാനാവത്തത് എവിടെയാണ്? ജീ ആർ കവിയൂർ 03 02 2025

"ഓർമ്മകളുടെ സംഗീതം" (ലളിത ഗാനം )

"ഓർമ്മകളുടെ സംഗീതം" (ലളിത ഗാനം ) പല്ലവി ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം, ഒരു വാക്കിൽ പറയാനാവാതെ എഴുതി. ചരണം 1: മിഴുകളിലൊളിഞ്ഞു നിൽക്കുന്ന ചിത്രം, ഹൃദയത്തിൽ പൂത്തൊരു സ്വപ്നം. അലയുന്ന കാറ്റിൽ പകർന്നൊരു രാഗം, നിൻ സ്വരമേന്ന് തോന്നിയതായിരുന്നോ? പല്ലവി ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം, ഒരു വാക്കിൽ പറയാനാവാതെ എഴുതി. ചരണം 2: ഒഴുകിയകലും നേരം തിരിഞ്ഞുനോക്കാൻ, ഒരു പുഞ്ചിരിയായ് മറയുമോ നീ? ചരണം 3: നിലാവിന്റെ മൃദുവിൽ നിന്നെ തേടി, വേദനകളിൽ പോലും ഒരു ആശ്വാസം കണ്ടെത്തി. ചരണം 4: കാലങ്ങൾ മാറിയാലും ഈ ഓർമ്മകൾ, എൻ്റെ വിരൽ തുമ്പിൽ പാടായി മാറുന്നതല്ലോ. പല്ലവി  ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം, ഒരു വാക്കിൽ പറയാനാവാതെ എഴുതി. ജീ ആർ കവിയൂർ 03 02 2025

ഹൃദയം മിടിച്ചു

ഹൃദയം മിടിച്ചു  ഹൃദയം മിടിച്ചു നിനക്കായ് ഏകാന്തതയുടെ നിലാവിലായ് എത്രയോ കിനാവ് കണ്ടു എത്ര ദിനരാത്രങ്ങളുറക്കിളച്ചു എവിടെ നീ പോയി മറഞ്ഞു വരുമെന്ന് തോന്നലുമായി കരയെ തഴുകി പുഴ കടലിൽ ചേരുന്നു കാത്തിരിപ്പിൻ ദിനങ്ങൾ നീണ്ടു സ്വപ്നങ്ങളിലൊരുങ്ങി ഞാൻ നിന്നെ തേടി മിഴിവായ് നീ വന്നാലും മാറുമോ ദൂരം? മഴതുള്ളി പൊഴിയുന്ന ഈ മധുരോലികൾ നമ്മുടെ പ്രണയത്തിൻ സാക്ഷിയായ് നിൽക്കും. ജീ ആർ കവിയൂർ 02 02 2025

പാടാം കനകാംഗിയിലായ്

പാടാം കനകാംഗിയിലായ് നീ പാടും പാട്ടിനൊപ്പം പാടുവാൻ മോഹമേറെ നിൻ താളം തേടിയൊന്ന് പാതകളിൽ ചേർന്നൊരുക്കും. കാറ്റു വന്നു തലോടിയാൽ കണ്ണുനീർ തുളുമ്പിടും നിന്റെ സ്വരമാധുരിയിൽ മനസ്സുകൂടി മൗനാമുരാഗത്തിൽ. മഴയുടെ തൂമഴവിൽ നിന്റെ സാന്നിധ്യം തുളുമ്പുന്നു എന്നിൽ തീരെ മറയാത്ത സംഗീതം പോലെ നീരുന്നു. കുളിരുണർന്ന പുലരിയിൽ നിന്റെ ചിരിയാം നേരം മിഴികൾ മൂടി മോഹത്തിൽ ഞാൻ നിന്നിൽ അലിയാം. പാടണമെനിക്കു നിൻകൂടെ എന്റെ ഹൃദയത്തിന്റെ താളത്തിൽ രാഗം കനകാംഗിയിലൊന്നിച്ചു പാടി ഒന്നായിടാമീ വേളയിൽ ജീ ആർ കവിയൂർ 01 02 2025 അനീഷ് മാഷേ ഇത് ഒന്ന് പാടുമോ കനകംഗി രാഗത്തിൽ

ഏകാന്ത ചിന്തകൾ 52

ഏകാന്ത ചിന്തകൾ 52 അഭിനന്ദനവും വിമർശനവും അഭിനന്ദനം ഒരു പൂവിതളെന്നോ, വിമർശനം ഒരു കാറ്റിനെന്നോ, ഒന്നുമില്ലാതെ മരണമെന്നോ, വളരാൻ അതിനൊരാവശ്യവുമെന്നോ? മഴ പെയ്യാതെ തളിർക്കുമോ, വെയിൽ കാണാതെ വിരിയുമോ, കാറ്റില്ലാതെ ഉറച്ചുനില്ക്കുമോ, നാളെയൊരു വൃക്ഷമാവുമോ? സ്നേഹിച്ചൊരാൾ പുഞ്ചിരിക്കും, നിന്ദിച്ചൊരാൾ നോവിച്ചാലും, ഒരേ മനസ്സോടെ നീ വഴിയരികിൽ, നില്ക്കൂ കനിവായി ചെരിഞ്ഞ്. ജീ ആർ കവിയൂർ 01 02 2025