അനുഭൂതിയിൽ മനം

 അനുഭൂതിയിൽ മനം 


വസന്തം  വിരുന്നു വന്നു 

ഓണ നിലാവിനോടൊപ്പം 

ആകാശ വേദികയൊരുങ്ങി 

നക്ഷത്ര തിളക്കത്താൽ 


യമുന കല്യാണി രാഗവീചിയിൽ 

മിശ്ര ചാപതാളത്തിൻ ലയത്തിൽ 

ഗുരു വ്യാസ തീർത്ത തൻ രചനയാൽ 

കൃഷ്ണാ നീ ബേഗനെ ബാരോയെന്ന പദം പാടി 


അധരങ്ങളിൽ ലാലിമ പടർന്നു 

മിഴിയും മൊഴിയും ചേർന്നു 

കിലുങ്ങിയുണർന്നു  നൂപുരധ്വനി

നൃത്തം ചവുട്ടിയ പാദങ്ങൾ 


രാവേറെയായ് രാഗവിലോലമായ് 

രസമേറെയായ് ഗാന ലഹരിയിൽ  

രതിരസം പകരും സംഗീതമായി 

രമിച്ചു  അനുഭൂതിയിൽ മനം 



ജീ ആർ കവിയൂർ 

25  .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “