ദേവീസ്തുതി ദളങ്ങൾ -50
ദേവീസ്തുതി ദളങ്ങൾ -50
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 50
കാമേശ്വരനാൽ ആലിംഗിതമായ്
അംഗീകൃത്യമായ് ഇരിക്കുന്നതായ
അംഗത്തോടു കൂടിയവളേ ദേവി
അംബികേ തുണക്കുക അമ്മേ നിത്യം
ഓം കാമേശ്വരാലിംഗിതാംഗ്യൈ നമഃ 246 .
കാമേശ്വരനു സുഖത്തെ പ്രദാനം ചെയ്യുന്നവളേ
കാമേശ്വരാഭേദ രൂപമായ മോക്ഷത്തെ
സ്വഭക്തന്മാർക്കു നൽകുന്നവളേ
ഭഗവതി അമ്മേ നമിക്കുന്നേൻ
ഓം കമേശ്വര സുഖപ്രദായൈ നമഃ 247 .
കാമേശ്വരനു പരമാനന്ദഘനമായ
സ്വസ്വരൂപത്തിൽ ഉള്ള പ്രീതിക്കു
വിഷയ ഭൂതയായുള്ളവളേ ഭഗവതി
വിശ്വരൂപിണി വാക് ദേവതേ അമ്മേ
ഓം കാമേശ്വരപ്രണയിന്യൈ നമഃ 248 .
കാമേശ്വരന് യാതൊരു വിലാസമുണ്ടോ
പ്രപഞ്ചരൂപേണ ഉള്ള സ്ഥിതി ഭേദത്തോടു കൂടിയവളേ ദേവി
പഞ്ചഭൂതാത്മികേ പാമേശ്വര പത്നി പാർവതി
തവ പാദങ്ങളിൽ നമസ്‌കരിക്കുന്നു അമ്മേ
ഓം കാമേശ്വരവിലാസിന്യൈ നമഃ 249 .
കാമേശ്വൻറെ ജഗദാലോചനാത്മമായ
തപസ്സ് ആരാലും സിദ്ധിക്കപ്പെട്ടുവോയവൾ
സ്ത്രീ പുരുഷാത്മകയായ് കല്പിച്ചിരിക്കുന്നുവോ
ജഗൽസൃഷ്ടി സാധനഭൂതയായവളേ നമിക്കുന്നേൻ
ഓം കാമേശ്വര തപഃസിദ്ധ്യൈ നമഃ 250 .
ജീ ആർ കവിയൂർ
19 .04 .2021
300 / 5 = 60 ശ്രുതി ദളം - 50 / 60
Comments