ദേവീസ്തുതി ദളങ്ങൾ -25

 ദേവീസ്തുതി ദളങ്ങൾ -25      



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 25   


ദ്വതീയ ഖണ്ഡ ദ്വതീയാക്ഷരമായ് 

ഓർമ്മിപ്പിക്കുന്നവളേ ദേവി 

ഒഴിക്കുന്നു നീ ദുഃഖങ്ങളെ ദേവി 

ഓം കാര രൂപിണിയേ അമ്മേ 

ഓം സകാരരൂപായൈ നമഃ 121 


നിത്യ ജ്ഞാന സ്വരൂപം കൊണ്ട് 

എല്ലാവക്കും അറിവു  നല്കുന്നവളേ 

സർവ്വരേയും  കടാക്ഷിപ്പവളേ 

ഏവരേയും അറിയുന്നോളേ  ശ്രീദേവി 

ഓം സര്‍വ്വജ്ഞായൈ നമഃ 122 


സർവ്വകാര്യങ്ങളേയും 

അന്തർയ്യാമിയായ രൂപത്തോട് കുടിയവളേ 

സർവ്വാംഗ സുന്ദരി സുഭഗേ 

സാഷ്ടാംഗം വീണു നമിക്കുന്നേൻ അമ്മേ 

ഓം സര്‍വ്വേശ്യൈ നമഃ 123 


ശുദ്ധ വിശിഷ്ട ചൈതന്യ രൂപേ 

പരമാനന്ദ രൂപമായ് ഉള്ളവളേ 

മംഗല ശബ്ദത്തോടു കൂടിയവളേ 

കല്യാണ മരുളുവോളെ കല്യാണ രൂപിണിയേ നമിക്കുന്നേൻ 

ഓം സര്‍വമംഗളായൈ നമഃ 124 


മായാ രൂപിണിയാകയാൽ 

സ്വശക്തി കൊണ്ട് സർവ്വർക്കും 

മംഗളമരുളുവോളെ  അമ്മേ 

അവിടുത്തെ പാദങ്ങളിൽ നമിക്കുന്നേൻ 

ഓം സര്‍വ്വകര്‍ത്ര്യൈ നമഃ 125 


 ജീ ആർ കവിയൂർ 

04  .04  .2021


300 / 5  = 60 ശ്രുതി ദളം - 25  / 60  


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “