ദേവീസ്തുതി ദളങ്ങൾ -13
ദേവീസ്തുതി ദളങ്ങൾ -13
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 13
ലകാര മന്ത്രത്തിന്റെ
നാലാമക്ഷരമായ്
ചിത്തത്തിൽ തെളിപ്പവളേ
ചിന്മയി ചൈതന്യം നൽകുവോളേ ദേവി
ഓം ലകാരരൂപായൈ നമഃ 61
അതീവ സുന്ദരി
ആത്മ പ്രജോതിനി
ആനന്ദമയീ വരദേ
അമ്മേ നീയേ ശരണം
ഓം ലളിതായൈ നമഃ 62
സർവൈശ്വര്യ ശക്തി ശിവേ
സരസ്വതി സർവ്വ ജ്ഞാനരൂപി
സേവാ തൽപ്പരേ ലക്ഷി സ്വരൂപിണിയേ
സർഗ്ഗശക്തി നൽകുവോളേ ഈശ്വരിയേ
ഓം ലക്ഷ്മീ വാണീ നിഷേവിതായൈ നമഃ 63
സൃഷ്ടി സ്ഥിതി കളറിഞ്ഞു
ലയിപ്പവാളേ ശ്രീദേവി
ജഗന്മയീ ജഗദേ ബ്രാഹ്മിണി
ജനന ദുഃഖ നീവാരിണിയമ്മേ
ഓം ലാകിന്യൈ നമഃ 64
ശ്രീരൂപേ ശ്രീദേവി
സർവാഭരണ ഭൂഷിതേ
സകലദുഃഖ ശമനി ദേവി
സമർപ്പിക്കുന്നേൻ എല്ലാം നിന്നിലമ്മേ
ഓം ലലനാരൂപായൈ നമഃ 65
ജീ ആർ കവിയൂർ
31 .03 .2021
300 / 5 = 60 ശ്രുതി ദളം - 13 / 60
Comments