ദേവീസ്തുതി ദളങ്ങൾ -39
ദേവീസ്തുതി ദളങ്ങൾ -39
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 39
നിത്യത്വവും മോക്ഷരൂപത്വവും
ധർമ്മാർത്ഥകാമ മോക്ഷങ്ങൾ
ആവശ്യമില്ലാതെയാകുന്നവളേ
ആത്മരൂപിണി മോക്ഷരൂപണിയമ്മേ
ഓം ലഭ്യേതരായൈ നമഃ 191
സാമാത്യ ഭക്തിയേയും വിശേഷണ ഭക്തിയേയും
സാക്ഷാൽക്കാരമാക്കി ഭക്തനു വഴികാട്ടുന്നവളേ
ശിവായൈ ശിവയോഗീശ്വരീ ദേവി
ശിവ വിദ്യാതിനിപുണയാർന്നവളേ അമ്മേ നമിക്കുന്നേൻ
ഓം ലബ്ധ ഭക്തി സുലഭായൈ നമഃ 192
ശിവാജ്ഞാവശവർത്തിന്യയാം ദേവി
ശിവ പഞ്ചാക്ഷര പ്രിയായ അമ്മേ നമിക്കുന്നേൻ
ശേഷ രൂപിണി ശിവശങ്കരി
കലപ്പ ആയുധമായുള്ളോളെ ഭഗവതി തുണ
ഓം ലാംഗലായുധായൈ നമഃ 193
ചാമരങ്ങളേ വഹിച്ചു കൊണ്ടിരിക്കുന്ന
കൈകളോടു കൂട്ടിയ ലക്ഷ്‌മി ശാശ്വതികളാലും
അനാദികാലം ശുശ്രുഷാരൂപേണ
വീശപ്പെട്ടു കൊണ്ടിരിക്കുന്നവളേ അമ്മേ നമിക്കുന്നേൻ
ഓം ലഗ്നചാമര ഹസ്ത ശ്രീശാരദാ പരിവീജിതായൈ നമഃ 194
ജീവ ചക്രം അതിൽ ഇരിക്കുന്ന
ആനന്ദത്തെ പ്രകാശിപ്പിക്കുന്നതും
ചൈതന്യരൂപമായ് ധ്യാനിച്ചു
ബഹിർയാഗ ക്രമേണ പൂജിക്കപ്പെടുന്നവളേ അമ്മേ
ഓം ലജ്ജാപദ സമാരാധ്യായൈ നമഃ 195
ജീ ആർ കവിയൂർ
15 .04 .2021
300 / 5 = 60 ശ്രുതി ദളം - 39 / 60
Comments