കണ്ണാ രക്ഷിക്കൂ ....
കണ്ണാ രക്ഷിക്കൂ ..
തൊഴുതു വലംവച്ചു
തിരുനടതാണ്ടി വരുന്നുണ്ട്
ചന്ദന കർപ്പൂര ഗന്ധവുമായ്
ചന്തമുള്ളൊരു കുളിർക്കാറ്റ്
ഒപ്പം കേൾക്കുന്നുണ്ട്
മോഹന വർണ്ണങ്ങളാൽ
സോപാന സംഗീത ധ്വനിയും
കണ്ണാ കർണ്ണങ്ങൾക്കെന്തൊരാനന്ദം
കാണുവാനായ് ഏറെ കൊതിയുണ്ട്
നിൻ ഓമൽ തിരുമേനി കാണുവാൻ
കൈകൂപ്പുവാനല്ലാതെ
മറ്റൊന്നുമാവുന്നില്ല കണ്ണാ
കലിയുടെ ഘോരതാണ്ഡവം
കനിയുക കണ്ണാ നിൻ
കൈകളില്ലയോ സുദശനം
കഴിക്കുക കഥയിതു മഹാമാരിയേ കണ്ണാ
ജീ ആർ കവിയൂർ
29 .04 .2021
Comments