ദേവീസ്തുതി ദളങ്ങൾ - 60 ( ശ്രീ ലളിതാത്രിശതി)
ദേവീസ്തുതി ദളങ്ങൾ - 60
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 60
ഹ്രീംകാരമാകുന്ന നന്ദനാരാമത്തിന്
ദേവേന്ദ്രോ ദ്യാനത്തിന് നവയായ്
അതികോമളയായ് ഇരിക്കുന്ന കല്പകവല്ലരിയായ്
കല്പകപ്പൂങ്കുലയായ് ഇരിക്കുന്നവളേ സർവാർത്ഥ സാധികേ നമിക്കുന്നേൻ
ഓം ഹ്രീംകാര നന്ദനാരാമ നവകല്പക വല്ലര്യൈ നമഃ 296 .
ഹിമവാനിൽ നിന്നും പാവനിയായ്
സർവ്വ പുരുഷാർത്ഥ പ്രദയായ് ഇരിക്കുന്ന
ഗംഗാ ഉത്ഭവിക്കുന്നത് പോലെ
ഹ്രീംകാരത്തിൽ നിന്നും മന്ത്രദേവതാരൂപിണിയെ കൈ തൊഴുന്നേൻ
ഓം ഹ്രീംകാര ഹിമവല്‍ഗ്ഗംഗായൈ നമഃ 297 .
ഹ്രീംകാരമാകുന്ന പാലാഴിക്ക് കൗസ്തഭമായ്
പതിനാലു രത്നങ്ങളിൽ ശ്രേഷ്ഠമായും
അധിക പ്രകാശ മുള്ളതായ് ഇരിക്കുന്ന പോലെ
ഹ്രീംകാരമന്ത്രത്തിൽ നിന്നുത്ഭവിച്ച പ്രകാശരൂപിണി ദേവിയമ്മേ
ഓം ഹ്രീംകാരാര്‍ണ്ണവ കൗസ്തുഭായൈ നമഃ 298 .
ശ്രീവിദ്യാ മന്ത്രത്തേയോ
ഹ്രീംകാരമന്ത്രത്തേയോ ഉപാസിക്കുന്നവർക്കു
സർവ സമ്പത്തായ് സർവാർത്ഥ സാധക ശക്തിയായ്
ചൈതന്യ രൂപിണിയായവളേ നമിക്കുന്നേൻ
ഓം ഹ്രീംകാരമന്ത്ര സര്‍വ്വസ്വായൈ നമഃ 299 .
ഹ്രീംകാരത്തോടു കൂടി ശ്രീവിദ്യാജപ പരന്മാർക്കു
ചതുർവ്വിധ പുരുഷാർത്ഥ പ്രാപ്‌തി കൊണ്ടു
ആനന്ദത്തെ ദാനം ചെയ്യുന്നവളേ ശ്രീദേവി
ത്രിമൂർത്തികളാൽ സംപൂജിതേ സകലേ നമിക്കുന്നേൻ
ഓം ഹ്രീംകാരപര സൗഖ്യദായൈ നമഃ 300 .
ജീ ആർ കവിയൂർ
26 .04 .2021
300 / 5 = 60 ശ്രുതി ദളം - 60 / 60
Comments