മിഴികളിൽ (ഗസൽ )
മിഴികളിൽ (ഗസൽ )
മിഴികളിൽ നിന്നും
മൊഴിയോളമെത്തുന്ന
മുല്ല മൊട്ടുക്കൾ വിരിയും
നിൻ അധര ശോഭയിൽ
അറിയാതെ വാക്കുകൾ
വരികളായി മാറുന്നുവല്ലോ
ഹൃദയം കവിയുന്നു മനമൊരു
കവിയും ഗായകനുമാക്കുന്നുവല്ലോ
നിൻ മൗനം ചേക്കേറും
മനസ്സിലെന്താണെന്ന്
ഒരിക്കലുമറിയില്ലല്ലോ
അർദമാം ഹൃദയ മിടിപ്പുകൾ
താനം തനം തുടികൊട്ടുന്നുവല്ലോ
താങ്ങുവാനാവുന്നില്ലയീ ഉള്ളിലെ
മധുര നോവിൻ ഇഴയടുപ്പം
കാർന്നു തിന്നുന്നു വിരഹം
കണ്ടു കൊതി തീർന്നില്ല
മിണ്ടിയതു കണ്ണുകളാലെ
ഓർമ്മ പുസ്തക താളിൽ
വളപ്പൊട്ടായി കിടക്കുന്നുവല്ലോ
മിഴികളിൽ നിന്നും
മൊഴിയോളമെത്തുന്ന
മുല്ല മൊട്ടുക്കൾ വിരിയും
നിൻ അധര ശോഭയിൽ
ജീ ആർ കവിയൂർ
10 .04 .2021
Comments