ദേവീസ്തുതി ദളങ്ങൾ -27
ദേവീസ്തുതി ദളങ്ങൾ -27
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 27
സർവ്വങ്ങളായ ജഡാവാസ്‌രൂക്കളാൽ
സ്ഫുരണത്തെ കൊടുത്തു പ്രകാശിപ്പവളേ
സർവ്വത്തെയും സാക്ഷാലായ് നോക്കിക്കണ്ടു
സർവ്വ മംഗളകാരിണിയാം ദേവി നമോ നമഃ
ഓം സര്‍വ്വസാക്ഷിണ്യൈ നമഃ 131
സർവ്വത്തിന്റെ ആത്മസ്വരൂപമായുള്ളവളേ
സകലർക്കും സുഖം നൽകുവോളെ ദേവി
ശ്വാശതയാർന്നവളേ അമ്മേ
സർവ്വസമായ ചൈതന്യം നൽകുവോളെ
ഓം സര്‍വ്വാത്മികായൈ നമഃ 132
സർവ്വസൗഖ്യങ്ങളേയും
ദാനമായായ് നൽകുവോളേ
പ്രിയേ മോദം നൽകും അമ്മേ തുണ
ഇഷ്ടദർശനം നൽകും അമ്മേ
ഓം സര്‍വ്വസൗഖ്യ ദാത്ര്യൈ നമഃ 133
സര്‍വ്വന്മാരേയും വിമോഹിപ്പിക്കുന്നവളേ
സകലരാലും പൂജിതേ ശ്രീദേവി
സകലർക്കും ജ്ഞാനൈശ്വരാദിനല്കുന്നവളേ
സർവ്വ ദുഖങ്ങളെയകറ്റി സുഖം നൽകുവോളെ ദേവി
ഓം സര്‍വ്വവിമോഹിന്യൈ നമഃ 134
സർവ്വത്തിനും ആധാരമായുള്ളവളേ
സർവ്വന്മാരുടെയും ഹൃദയങ്ങളിൽ
ആധാരമായി വസിപ്പവളേ അംബികേ
ഉപാസകന്മാർക്കു പ്രത്യക്ഷമായി വരമരുളുവോളെ അമ്മേ
ഓം സര്‍വ്വാധാരായൈ നമഃ 135
ജീ ആർ കവിയൂർ
04 .04 .2021
300 / 5 = 60 ശ്രുതി ദളം - 27 / 60
Comments