ദേവീസ്തുതി ദളങ്ങൾ -18
ദേവീസ്തുതി ദളങ്ങൾ -18
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 18
ശുദ്ധ ചൈതന്യ രൂപിണി സുന്ദരി
സ്ഥിതി കാരണമായ വിഷ്ണു ചൈതന്യ ലയമാർന്നവളേ
ഹ്രീം കാരത്തിൻ ജഗദുൽ പത്തി സ്ഥിതിലയേ ദേവി
ഹ്രീം കാരലക്ഷണമായ വളേ ശ്രീദേവി തുണ
ഓം ഹ്രീംകാരജപ സുപ്രീതായൈ നമഃ 87
ലക്ഷ്യ പദാർത്ഥ ഓപ്പണി ശങ്കരി
ഹ്രീം കാരലയമാർന്ന വളേ ദേവി
വാച്യവാചകങ്ങൾക്കു അഭേദ്യമാർന്ന വളേ
വാകേശ്വരി വർണ്ണ വിഗ്രഹേയമ്മേ തുണ
ഓം ഹ്രീംമത്യൈ നമഃ 88
വെളുപ്പും ചുവപ്പും നീലയുമാർന്ന
വർണ്ണങ്ങങ്ങളോടു കൂടിയ പദാർത്ഥ വാക്കുകളാൽ
സത്വ രജസ്തമോ ഗുണങ്ങളോട് കൂടിയവളേ
ആനന്ദ സ്വരൂപിണി ശബ്ദബ്രഹ്മമേ ദേവി
ഓം ഹ്രീംവിഭൂഷണായൈ നമഃ 89
ഹ്രീം കാരത്തിൽലമരും
ബ്രഹ്മ വിഷ്ണു രുദരന്മാരുടെ ശീലത്തോടെയുള്ളവളേ
സംപൂജിതേ സർവ്വേശ്വരി ദേവി
സകല ദുഃഖങ്ങളേ അകറ്റുവോളേ അമ്മേ
ഓം ഹ്രീംശീലായൈ നമഃ 90
ജീ ആർ കവിയൂർ
02 .04 .2021
300 / 5 = 60 ശ്രുതി ദളം - 18 / 60
Comments