ദേവീസ്തുതി ദളങ്ങൾ -26

 ദേവീസ്തുതി ദളങ്ങൾ -26      



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 26 


എല്ലാത്തിനേയും ഭരിക്കുന്നവളേ 

ഐശ്വരം നൽകുവോളെ ദേവി 

ചൈതന്യമാർന്നവളേ അമ്മേ 

ചിന്തകളേ നയിപ്പിവളെ ശ്രീദേവി 

ഓം സര്‍വ്വഭര്‍ത്ര്യൈ നമഃ 126 


സർവാംഗ സുന്ദരി സുഷമേ ദേവി 

സർവ്വസാക്ഷിണിയായവളേ 

സർവ്വവിമോഹിനി ദേവി അമ്മേ 

സർവത്തേയും ഹരിക്കുന്നവളേ 

ഓം സര്‍വ്വഹന്ത്ര്യൈ നമഃ 127 


ശാശ്വതേ അജയേ 

ശംഖിനി സുന്ദരിയായവളേ 

ശശാങ്ക വർണ്ണേ ദേവി 

സനാതനയാർന്നവളേ അമ്മേ നമിക്കുന്നേൻ 

ഓം സനാതനായൈ നമഃ 128 


ജ്ഞാനൈശ്വാര്യാദി ഗുണങ്ങളെ കൊണ്ട് 

സത്യജ്ഞാനാനന്ദ രൂപിണിയേ 

എന്നും എല്ലാവർക്കും അഭിഷ്ടങ്ങളേയും 

നല്കുന്നവളേ ലളിതേ ലാളിത്യമാർന്നവളെ  അമ്മേ 

ഓം സര്‍വ്വാനവദ്യായൈ നമഃ 129 


സർവങ്ങളായിരിക്കുന്ന അംഗങ്ങളോടുകുടിയ 

സർവാംഗ സുന്ദരി ദേവി അമ്മേ 

ബ്രഹ്മസ്വരൂപത്വം കൊണ്ട് 

സർവ്വന്മാരുടേയും അംഗങ്ങളിൽ സുന്ദരിയായ് ഇരിപ്പവളേ 

ഓം സര്‍വ്വാംഗ സുന്ദര്യൈ നമഃ 130 


 ജീ ആർ കവിയൂർ 

04  .04  .2021


300 / 5  = 60 ശ്രുതി ദളം - 26   / 60  


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “