ദേവീസ്തുതി ദളങ്ങൾ -16

 ദേവീസ്തുതി ദളങ്ങൾ -16     



ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 16 


ലംബമായി തുങ്ങി കിടക്കും 

ലതാ വള്ളികളാൽ ഉള്ളയിടത്ത് 

സർവ്വാഭരണ ഭൂഷിതയായ് 

സകലർക്കും ചൈതന്യം നൽകുവോളെ  അമ്മേ 

ഓം ലംബിമുക്താലതാഞ്ചിതായൈ നമഃ 76 


മഹാഗണപതിക്കുമാതേ 

മഹേശ്വരനു  പ്രിയപ്പെട്ടവളേ

മ്മ മനസ്സിൽ വിളങ്ങണേ അമ്മേ 

മാലുകളൊക്കെയകറ്റി തുണക്കണേ ദേവി 

ഓം ലംബോദര പ്രസവേ നമഃ 77 


അജ്ഞാനമാകും അന്തകാത്തിൽ നിന്നും 

വിജ്ഞാനമാകുന്ന പ്രകാശമായി വിളങ്ങും 

ലഭ്യമായതിനെ വിസ്മരിക്കാതെ 

ലോകത്തേ പ്രസാദിപ്പവളേ അമ്മേ 

ഓം ലഭ്യായൈ നമഃ 78 


ലജ്ജ കൊണ്ടു ലഭ്യമായതിനെ 

സകലർക്കും ആകാശത്തു മറഞ്ഞിരുന്നു 

ലഭ്യമാക്കുന്നവളേ ശ്രേഷ്ഠമായവളേ 

മഹാപതിവ്രതാ രത്നമേ നമിക്കുന്നേൻ 

ഓം ലജ്ജാഢ്യായൈ നമഃ 79 


ലയത്തോടും വിനാശത്തോടും 

വർജ്ജിതയായവളേ അമ്മേ 

ധർമ്മസത്യ ജ്ഞാനമനന്തമായ  

ബ്രഹ്മസ്വരൂപിണി ദേവിയേ 

ഓം ലയവര്‍ജ്ജിതായൈ നമഃ 80 


ജീ ആർ കവിയൂർ 

31 .03 .2021 


300 / 5  = 60 ശ്രുതി ദളം - 16 / 60 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “